ഒന്‍പത് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം ; സിഐടി യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം ; 9 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമമിച്ച കേസില്‍ സിഐടിയു പ്രവര്‍ത്തകന്‍ പിടിയില്‍. കല്ലിയുര്‍ പള്ളിത്തര സ്വദേശി സാധുക്കുഞ്ഞ് (49)നെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

അമ്മ മരിച്ച കുട്ടിയുടെ അച്ഛന്‍ ഞായറാഴ്ച പുറത്ത് പോയപ്പോഴായിരുന്നു സംഭവം. കുട്ടിയെ ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരഞ്ഞ് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. പിന്നീട് കുട്ടിയുടെ അച്ഛനും,വീട്ടുകാരും ചേര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി പ്രാദേശിക നേതൃത്വം കേസ് ഒതുക്കി തീര്‍ക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.