കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ച് ഒരു എംഎല്‍എ കൂടി ബിജെപി ചേരിയില്‍

കര്‍ണാടകയില്‍ ഒരു എംഎല്‍എ കൂടി ബിജെപി ചേരിയില്‍. യെദ്യൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര എംഎല്‍എ നാഗേഷ് ആണ് ഇന്ന് രംഗത്തെത്തിയത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് നാഗേഷ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രജ്ഞവതാ പാര്‍ട്ടി എംഎല്‍എ ശങ്കര്‍ ഇന്ന് രാവിലെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ഇതോടെ ബിജെപിക്ക് 106 എംഎല്‍എമാരുടെ പിന്തുണയായി. ആറ് പേരുടെ പിന്തുണ കൂടി ലഭിച്ചാല്‍ യെദ്യൂരപ്പക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകും. പത്തോളം എതിര്‍ കക്ഷികളിലെ എംഎല്‍എമാരെ സഭയില്‍ നിന്ന് വിട്ടു നിര്‍ത്തി ഭൂരിപക്ഷം നേടാനായിരിക്കും ബിജെപി ശ്രമമെന്നും വിലയിരുത്തലുകളുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാണ് ഇത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.