റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

 

കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ട് കേസ് അനധികൃതമായി റോഡ് നിര്‍മിച്ചു എന്ന കേസില്‍ തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അതിന് പുറമേ മുന്‍ കളക്ടര്‍ എന്‍. പത്മകുമാറിനെതിരെയും അന്വേഷണം നടത്താനും കോടതി നിര്‍ദേശം.

കേസില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്നും കോടതി ഉത്തരവ്. കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. നേരത്തെ റോഡ് നിര്‍മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം കോട്ടയം വിജിലന്‍സ് കോടതി അനുവദിച്ചിരുന്നു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയതി അറിയക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.