ഇന്തോനേഷ്യയില്‍ പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; നാല് പേരെ വെടിവച്ച് കൊന്നു

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ നാല് ഭീകരരെ പോലീസ് വെടിവച്ചുകൊന്നു. പോലീസ് ആസ്ഥാനത്തുള്ള സെക്യൂരിറ്റി ഗേറ്റിന് സമീപം കാവല്‍ നിന്നിരുന്ന പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. പുലര്‍ച്ചെ ഒന്‍പത് മണിക്കായിരുന്നു ആക്രമണം. ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.

എത്ര അക്രമികളുണ്ടെന്ന് ഇതുവരെ വ്യക്തമല്ല. കൊല്ലപ്പെട്ട ഒരു അക്രമിയുടെ ദേഹത്ത് ബോംബ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മറ്റൊരാള്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ കടന്നുകളയുകയും ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയാവു പൊലീസ് മേധാവി ഐജി പോള്‍ നന്ദംഗ് പ്രസ് റിലീസ് നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ആക്രമണംനടന്നത്. പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.