നടുറോഡില്‍ മാടിനെ അറുത്തതിന് പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരിച്ചെടുത്തു

 

കണ്ണൂര്‍; കന്നുകാലി കശാപ്പിനെതിരെ മാടിനെ അറുത്ത് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെയും കൂട്ടാളികളെയും സംഗടനയില്‍ തിരിച്ച് എടുത്തു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവരെയാണ് തിരിച്ചെടുത്തത്.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂരില്‍ പൊതുസ്ഥലത്ത് വെച്ച് മാടിനെ അറുത്ത സംഭവത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടി്‌നെ അറുത്തുവെന്നായിരുന്നു കേസ്.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് പരസ്യമായി മാടിനെ അറുത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്സ് നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ പൊതുജനങ്ങള്‍ രംഗത്തെത്തിയതോടെയായിരുന്നു നടപടി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.