കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ നാലുസീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചത് 700ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

 

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 700 ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. മാസ്‌കി മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്രതാപഗൗഡ പാട്ടീല്‍ 213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ഹിരെകെരുര്‍ മണ്ഡലത്തില്‍നിന്ന് ബസവഗൗഡ പാട്ടീല്‍ വിജയിച്ചത് 55 വോട്ടിന്.

പാവഗഡയില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെങ്കടരമണപ്പയുടെ ഭൂരിപക്ഷം 409 വോട്ടാണ്. കുന്ദ്ഗോള്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച ചന്നബാസപ്പ സത്യപ്പ ശിവള്ളിക്ക് 634 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടാനായത്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് 36.2 ശതമാനം വോട്ട് വിഹിതം കിട്ടിയപ്പോള്‍ 78 സീറ്റുകളിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിന് 37.9 ശതമാനം വോട്ട് നേടാനായി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.