”അല്ല രാജേഷേ,നേതാവ് പങ്കെടുത്ത ആ പ്രചരണയോഗത്തില്‍ പങ്കെടുത്ത വന്‍ ആള്‍ക്കൂട്ടം വോട്ടു ചെയ്തത് നോട്ടക്കാണോ? കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണാനുഭവം പങ്കുവച്ച എംബി രാജേഷിനെ നിര്‍ത്തി പൊരിച്ച് ട്രോളര്‍മാര്‍


ഡിവൈഎഫ്‌ഐ നേതാവായ എംബി രാജേഷ് എംപി പ്രചരണത്തിനായി പങ്കെടുത്ത രണ്ട് മണ്ഡലങ്ങളിലും നോട്ടയ്ക്ക് വോട്ടു കൂടി എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ എംബി രാജേഷ് ദാസറഹള്ളിയിലും, കെ.ആര്‍ പുരത്തും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അനുഭവം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ വലിയ ആള്‍ക്കൂട്ടമാണ് ഇവിടെ തന്റെ യോഗത്തിനെത്തിയത് എന്നായിരുന്നു എംബി രാജേഷിന്റെ അവകാശവാദം.
എന്നാല്‍ ഇരു മണ്ഡലങ്ങളിലും നോട്ടയ്ക്ക് താഴെ വോട്ടുകളാണ് സിപിഎമ്മിന് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് ട്രോളര്‍മാര്‍ രംഗത്തെത്തിയത്. പ്രതാപ് സിന്‍ഹ മത്സരിച്ച ദാസറഹള്ളിയില്‍ 1674 വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ജനതാദള്‍ ജയിച്ച ഇവിടെ നോട്ടക്ക് പക്ഷേ 2017 വോട്ടുകള്‍ ലഭിച്ചു. ആര്‍സെ പുരത്താകട്ടെ ഗോപാല്‍ ഗൗഡ എന്ന സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 1106 വോട്ടുകളാണ്. നോട്ടക്ക് ഇവിടെ 2464 വോട്ടുകളുണ്ട്. രണ്ടിടത്തും കെട്ടിവെച്ച കാശും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടു.

”കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെപ്പില്‍ സി.പി.എം. മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തു. ദാസറഹള്ളിയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായ പ്രതാപ് സിംഹയുടെയും കെ.ആര്‍.പുരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗോപാല്‍ഗൗഡയുടെയും പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗങ്ങളിലാണ് പങ്കെടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികള്‍ ധാരാളമുള്ള മണ്ഡലങ്ങളാണ് രണ്ടും. കെ.ആര്‍.പുരത്തെ പൊതുയോഗം ഉദയനഗറിലായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ജനക്കൂട്ടമാണ് പൊതുയോഗത്തിന് എത്തിച്ചേര്‍ന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആവേശകരവുമായിരുന്നു. ”-എന്നിങ്ങനെ ആയിരുന്നു എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.