പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്; തോക്കുമായ് എത്തിയ അക്രമിസംഘം ബാലറ്റ് പെട്ടി തട്ടിയെടുത്തു

 

 

കൊല്‍ക്കത്ത; പശ്ചിമ ബംഗാളില്‍ റീപോളിംഗ് നടക്കുന്ന മാല്‍ദയില്‍ അക്രമിസംഘം തോക്കുമായ് എത്തി ബാലറ്റ് പെട്ടി തട്ടിയെടുത്തു.രത്വയില്‍ 76-ാം പോളിംഗ് ബൂത്തില്‍നിന്നുമാണ് അക്രമിസംഘം ബാലറ്റ് പെട്ടി തട്ടിയെടുത്തത്. തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായായിരുന്നു സംഘം എത്തിയത്.

തിങ്കളാഴ്ച നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെ തുര്‍ന്നാണ് ചില ബൂത്തുകളില്‍ റീപോളിംഗ് നടത്തിയത്. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ്. തിങ്കളാഴ്ച അരങ്ങേറിയ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവയ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അന്പതിലേറെപ്പേര്‍ക്കു പരിക്കേറ്റു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.