”ആ നന്ദി തിരിച്ചു കാണിച്ചിരുന്നെങ്കില്‍ സിദ്ധരാമയ്യ വീട്ടിലിരുന്നേനെ”ബദാമിയിലെ വോട്ടു കണക്ക് പറയുന്നത്

ചാമുണ്ഡേശ്വരിയില്‍ തോറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ബദാമിയില്‍ ജയിച്ചത് കുറഞ്ഞ വോട്ടിന്. വെറും 1696 വോട്ടുകള്‍ക്കാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നായകന്‍ ജയിച്ചു കയറിയത്. ചാമുണ്ഡേശ്വരിയില്‍ സിദ്ദരാമയ്യയുടെ ജയം ഉറപ്പിച്ചത് ബിജെപി വോട്ടുകള്‍ ജെഡിഎസിന് നല്‍കിയതാണെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. 36040 വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യക്കെതിരെ ജനതാദള്‍ എസിലെ ജി.ടി ദേവഗൗഡ ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഈ മണ്ഡലത്തില്‍ വെറും12064 വോട്ടുകളാണ് ലഭിച്ചത്. ബിജെപി വോട്ടുകള്‍ ജെഡിഎസിന് മറിഞ്ഞുവെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.
അതേ സമയം ബദാമിയില്‍ തിരിച്ച് അത്തരമൊരു സഹായം ജെഡിഎസ് ബിജെപിക്ക് ചെയ്തില്ല. ബിജെപിയിലെ കരുത്തനായ സ്ഥാനാര്‍ത്ഥി ശ്രീരാമലു കുറഞ്ഞ മാര്‍ജിനിലാണ് തോറ്റത്. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി ഹനമന്ത് 24484 വോട്ടുകള്‍ നേടി. നോട്ട രണ്ടായിരത്തിലധികം വോട്ട് കരസ്ഥമാക്കിയിരുന്നു.
ചാമുണ്ഡേശ്വരിയില്‍ ബിജെപി സിദ്ധരാമയ്യയെ തോല്‍പിക്കാന്‍ വോട്ട് മറിക്കുമെന്ന ആശഹ്കയെ തുടര്‍ന്നാണ് സിദ്ധരാമയ്യ സുരക്ഷിത മണ്ഡലമായ ബദാമി തെരഞ്ഞെടുത്തത്. എന്നാല്‍ ശ്രീരാമലു തെിര്‍സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമല്ലാതായി. ജെഡിഎസ് മനസ്സുവച്ചിരുന്നെങ്കില്‍ സിദ്ധരാമയ്യ ഇത്തവണ അസംബ്ലി കാണുകയില്ലായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.