സോനത്തിന്റെയും ആനന്ദ് അഹൂജയുടെയും  വിവാഹത്തിനെതിരെ ആരോപണവുമായി എസ്.ജി.പി.സി

 

ബോളിവുഡിന്റെ  ആരാധകര്‍  ആഘോഷമാക്കിയ വിവാഹമായിരുന്നു  സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും  ബോളിവുഡിലെ പ്രമുഖര്‍ ഒന്നടങ്കം വിവാഹാഘോഷ ചടങ്ങില്‍ എത്തിയിരുന്നു.  മെയ് എട്ടിന്  മുംബൈയില്‍ വച്ച് നടന്ന വിവാഹം പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹച്ചടങ്ങുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍.

വിവാഹ സമയത്ത് വരന്‍ ആനന്ദ് അഹൂജ അണിഞ്ഞിരുന്ന തലപ്പാവിലെ പതക്കം അഴിച്ച് മാറ്റിയില്ലെന്നാണ് ആരോപണം. വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

സിഖ് മതാചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ നടക്കുന്ന വേളയില്‍  ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ച്  മാറ്റണം എന്നാണ് . എന്നാല്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച എസ്.ജി.പി.സി കമ്മിറ്റി അംഗങ്ങള്‍ അടക്കം ആരും തന്നെ ഇവ അഴിച്ചു മാറ്റാത്തതിനാല്‍ പരാതി അകാല്‍ തക്തിന് മുമ്പാകെ ബോധിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് നേതൃത്വം നല്‍കിയ എസ്.ജി.പി.സി അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ടോ എന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.