എംഎല്‍എമാരുടെ കൂറു മാറ്റം പേടിച്ച് കോണ്‍ഗ്രസ് : ബംഗളൂരുവില്‍ നിന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബംഗളൂരു: കൂറുമാറ്റം പേടിച്ച് എംഎല്‍എമാരെ ബംഗളൂരിവില്‍ നിന്ന് മാറ്റി കോണ്‍ഗ്രസ്. എംഎല്‍എമാര്‍ക്ക് ബിജെപി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെ ആണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.

74 എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് ബംഗളൂരുവില്‍നിന്നും മാറ്റുന്നത്. ബിഡദിയിലെ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ജെഡി-എസുമായുള്ള പിന്തുണ കത്തില്‍ ഒരു സ്വതന്ത്ര എംഎല്‍എ ഉള്‍പ്പെടെ 73 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒപ്പുവച്ചുവെന്നാണ് സൂചനകള്‍. വ്യക്തിപരമായ കാരണങ്ങളാല്‍ മറ്റ് എംഎല്‍എമാര്‍ക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇവര്‍ പിന്തുണ കത്തില്‍ ഒപ്പുവയ്ക്കത്തതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.