കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നാളെ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും

 

ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ സ്ത്യപ്രതിജ്ഞ ചെയ്യും. ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ഗവര്‍ണ്ണര്‍ പതിനഞ്ചുദിവസത്തെ സമയമനുവദിച്ചു.

ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരും ഒരു സ്വതന്ത്രനുമുള്‍പ്പെടെ 106 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ 112 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്.

യെദിയൂരപ്പ ഗവര്‍ണര്‍ വാജു ഭായ് വാലയെ രാവിലെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എംഎല്‍എമാരുടെ പിന്തുണക്കത്തും യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.