റംസാന്‍ വ്രതത്തെ മാനിച്ച് വെടിനിര്‍ത്തികേന്ദ്രം, ജിഹാദി മുദ്രാവാക്യം മുഴക്കി സൈന്യത്തെ ആക്രമിച്ച് ഭീകരര്‍

 

ഡല്‍ഹി: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി കശ്മീരില്‍ സൈനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സേനയോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്ന് മണിക്കൂറുകള്‍ക്കകം സൈന്യത്തിന് നേരേ ആക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ ജമ്നാഗിരിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ഒരു കൂട്ടം ഭീകരര്‍ വെടിയുതിര്‍ത്തത്.

കാശ്മീരില്‍ വരുന്ന മുപ്പതു ദിവസം ഭീകര വിരുദ്ധ നടപടികള്‍ ഉണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചു.റംസാന്‍ മാസത്തില്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. സൈന്യത്തിനു നേരെ ആക്രമണം ഉണ്ടാകുമ്പോഴോ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായിവരുമ്പോഴോ മാത്രമെ സൈനിക നടപടികള്‍ ഉണ്ടാവുകയുള്ളു- മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.