വലിയ നിക്ഷേപമുളള അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ്ബാങ്ക്


മുംബൈ: വലിയ നിക്ഷേപമുളള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനു റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്ക് അക്കൗണ്ടുകള്‍ വഴി കളളപ്പണം വെളുപ്പിച്ചവരെ കുരുക്കാനാണിത്. നവംബര്‍ ഒന്‍പതു മുതല്‍ രണ്ടു ലക്ഷത്തിലധികം തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കും, അഞ്ചു ലക്ഷത്തിലധികം രൂപ അക്കൗണ്ടുകളില്‍ ബാലന്‍സുളളവര്‍ക്കുമാണ് ഈ നിയന്ത്രണം ബാധകമായിട്ടുളളത്. ഈ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുക, കൈമാറ്റം ചെയ്യുക എന്നിവയ്ക്ക് ഇനിമുതല്‍ പാന്‍ കാര്‍ഡ് ഹാജരാക്കണം. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60 ഹാജരാക്കിയെങ്കില്‍ മാത്രമേ പണം പിന്‍വലിക്കാനോ, കൈമാറ്റം ചെയ്യാനോ സാധിക്കുകയുളളൂ.

അതേസമയം ജന്‍ധന്‍ അടക്കമുളള സാധാരണ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം 10,000 രൂപ പിന്‍വലിക്കാമെന്ന നേരത്തേയുളള നിയമം അതേപടി തുടരുമെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

You might also like More from author