ചെറിയ ജീരകത്തിന്റെ ഔഷധഗുണങ്ങള്‍


ജീരകം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ജീരകം വിവിധ തരത്തില്‍ ഉണ്ട് ജീരകത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. വിശപ്പിനെ വര്‍ദ്ധിപ്പിക്കും, വായുവിനെ മാറ്റും, ദഹനത്തെ കൂട്ടും, കണ്ണിന് ഗുണകരമാണ്, തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും ഇങ്ങനെ അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്.

ഗര്‍ഭാശയ ശുദ്ധിക്കും, പനി മാറാനും ജീരകം ഉപയോഗിക്കാം. ജീരകവും അല്പം ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ പനിക്ക് ശമനം ലഭിക്കും. ചിറ്റമൃതിന്റെ നീരില്‍ അല്പം ജീരകം ചതച്ചു ചേര്‍ത്ത് കഴിച്ചാല്‍ പനിക്കും, പ്രമേഹത്തിനും ഏറെ നല്ലതാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിന് നന്നാറിയും,കൊത്തമല്ലിയും, ജീരകവും ചേര്‍ത്ത് തിളപ്പിച്ചു വറ്റിച്ച വെള്ളം തണുത്ത ശേഷം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

പ്രസവിച്ച സ്ത്രീകള്‍ ശുദ്ധമായ പശുവിന്‍ നെയ്യും, ജീരകവും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. തേള്‍ വിഷം കുറയാന്‍ ജീരകം പൊടിച്ച്, തേനും, ഉപ്പും, വെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടുന്നത് നല്ലതാണ്. ജീരകം പൊടിച്ചു ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ധിക്ക് ആശ്വാസം ലഭിക്കും.

ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് ജീരകം പശുവിന്‍ നെയ്യില്‍ വറുത്ത് അരച്ച് പുരട്ടിയാല്‍ കുരു പഴുത്ത് പൊട്ടുന്നതായിരിക്കും.
ജീരകം, കൊത്തമല്ലി, എന്നിവ സമം എടുത്ത് അരച്ച് കല്‍ക്കമാക്കി പശുവിന്‍ നെയ്യില്‍ കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ധി, അരുചി എന്നിവയ്ക്ക് ശമനം ലഭിക്കും.

ജീരകം, എള്ള്, ഉലുവ എന്നിവ സമം എടുത്ത് കഷായം വെച്ച് ആറിയ ശേഷം ശര്‍ക്കര മേമ്പടി ചേര്‍ത്ത് 3 ദിവസം കഴിച്ചാല്‍ ആര്‍ത്തവം സമയക്രമം തെറ്റാതെ ഉണ്ടാകുന്നതിന് ഫലപ്രധമാണ്.

നെഞ്ചരിച്ചലിനും, ഗ്യാസിനും ജീരകവും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ചാറിയ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന ഉഷ്ണത്തിനും, ചൊറിച്ചിലിനും ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളം തണുത്തതിനുശേഷം ശരീരത്തില്‍ ഒഴിച്ചു കുളിക്കുന്നത് നല്ലതാണ്.

അഭിപ്രായങ്ങള്‍

You might also like More from author