ഓഹരി മാര്‍ക്കറ്റില്‍ ചരിത്രം നേട്ടം, സെന്‍സെക്‌സ് 35,000 പോയിന്റ് മറികടന്നു


ഓഹരി വിപണിയില്‍ ചരിത്ര കുറിച്ച് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 35000 പോയിന്റ് മറികടന്നു. 284.28 പോയിന്റ് ഉയര്‍ന്ന് 35063.99 ലാണ് വ്യാപാരം നടക്കുന്നത്. 78.95 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 10779.40 പോയിന്റിലും ഇടപാടുകള്‍ നടക്കുന്നു.

ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്‌സ് 35,000 പോയിന്റിന് മുകളില്‍ എത്തുന്നത്. ഐ ടി ഓഹരികളാണ് വന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഒപ്പം 70 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി എസ് ടി കുറയ്ക്കുമെന്ന വാര്‍ത്തയും മാര്‍ക്കറ്റിനു ഉന്മേഷം നല്‍കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.