”കത്വ രാജ്യത്ത് ചര്‍ച്ചയാകുന്നതിന് അഞ്ച് ദിവസം മുമ്പ്, ഇന്ത്യയില്‍ കലാപമെന്ന് തലക്കെട്ടെഴുതി വിദേശമാധ്യമങ്ങള്‍” ആരാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കലാപസജഷനുകള്‍ നല്‍കിയത്- in facebook

കാളിയമ്പി

ഞാനിനി പറയാന്‍ പോകുന്നത് അതീവ ശ്രദ്ധയോടെ കേള്‍ക്കേണ്ടതാണ്. വികാരത്തള്ളിച്ചയ്ക്ക് അവസരം കൊടുക്കാതെ കേള്‍ക്കണം. ഇനിയും ഇത് വെറുതേവിട്ടാല്‍ നമ്മള്‍ ഒരിയ്ക്കലും തിരികെവരാനാകാതെ തല്ലിത്തകര്‍ന്നിരിയ്ക്കും.

2018 ഏപ്രില്‍ പതിനൊന്നാം തീയതി രാത്രി അതായത് കൃത്യം അഞ്ച് ദിവസം മുന്‍പ് ഞാനെടുത്ത ന്യൂയോര്‍ക് ടൈംസിന്റെ ഉള്‍പ്പെടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഈ പോസ്റ്റിനോടൊപ്പമുള്ള ആദ്യ ചിത്രം. ബ്രിട്ടീഷ് പത്രങ്ങളായ ഗാര്‍ഡിയന്‍, ദി ഇന്‍ഡിപ്പെന്‍ഡന്റ്, ആസ്‌ട്രേലിയയിലെ എസ് ബീ എസ്, അമേരിയ്ക്കയിലെ ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടന്‍ പോസ്റ്റ്, എന്നീ പത്രങ്ങളാണ് ഇവ.ഇന്നും ഇന്നലേയുമല്ല അഞ്ച് ദിവസം മുന്‍പ്.

അസിഫയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതേ ഉണ്ടായിരുന്നുള്ളൂ. സോഷ്യല്‍ മീഡിയ വഴി ഈ വിഷയം പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതേ ഉണ്ടായിരുന്നുള്ളൂ. ഹിന്ദു ഏക്താ മഞ്ച് സീ ബീ ഐ അന്വേഷണത്തിനായി ബഹളം വച്ചതിന്റെ അനുരണനങ്ങള്‍ ജമ്മു കഴിഞ്ഞ് ഇങ്ങ് ഗംഗാതടത്തിലേയ്ക്ക് ഇറങ്ങിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പല പൊളിറ്റിക്കല്‍ പിമ്പുകളുടെയും ക്വിന്‍ട് മാദ്ധ്യമങ്ങള്‍ ഇതിനെ പല രീതിയില്‍ സെന്‍സേഷണലൈസ് ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. സംഭവം എന്താണെന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. ശ്രീലങ്കയിലോ മറ്റോ ഉള്ള ഒരു ചാരിറ്റിയുണ്ടാക്കിയ പോസ്റ്റര്‍ ഫെയിസ്ബുക്ക് പ്രൊഫൈലുകളില്‍ കയറിത്തുടങ്ങിയിരുന്നതേ ഉള്ളൂ.

അന്ന്, ഈ പത്രങ്ങളിലെ തലക്കെട്ട് ശ്രദ്ധിയ്ക്കുക.എല്ലാത്തിലും എട്ടു വയസ്സായ കുഞ്ഞിന്റെ കൊലപാതകബലാല്‍സംഗം ഭാരതത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കിയിരിയ്ക്കുന്നു എന്നാണ്. വാര്‍ത്തകളിലും ആ ടോണ്‍ ആണ്. ഹിന്ദുക്കള്‍ കൊന്ന കുഞ്ഞിനെച്ചൊല്ലി മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ സാമുദായികസംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നു എന്നാണ് സകല വാര്‍ത്തകളും. ഒരേ അച്ചില്‍ വാര്‍ത്ത വാര്‍ത്തകള്‍. സാമുദായിക സംഘര്‍ഷം. കമ്യൂണല്‍ ടെന്‍ഷന്‍സ്.

ഈ നാട്ടില്‍ അങ്ങനെയൊരു സംഘര്‍ഷവും നിലവിലില്ലായിരുന്നു ആ സമയത്ത്. ഹിന്ദുക്കള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത് (അതാണല്ലോ പുതിയ കണക്ക് വേണ്ട ഫാഷന്‍) ഹിന്ദുക്കള്‍ തന്നെയാണ് ഈ കുഞ്ഞിന് നീതിവേണമെന്ന് കരഞ്ഞതും. ഹിന്ദു ഏകതാ മഞ്ച് പോലും ഈ കേസ് സീബീഐയേപ്പോലെ ഒരു ഹയര്‍ അതോറിറ്റി അന്വേഷിയ്ക്കണമെന്ന് പറഞ്ഞാണ് സമരം ചെയ്തതും, പക്ഷേ ലോക മാദ്ധ്യമ ഭീമന്മാരെല്ലാം എഴുതിയത് ഈ നാട്ടില്‍ സാമുദായികസംഘര്‍ഷം ഉണ്ടായിരിയ്ക്കുന്നു എന്നാണ്. അങ്ങനെയൊരു സംഘര്‍ഷവും ആ സമയത്ത് ഉണ്ടായിരുന്നില്ല താനും.

അതില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്ത പ്രത്യേകം ശ്രദ്ധിയ്ക്കണം. അതിലെ ഒരു ചിത്രമാണ് കാര്യം. ചിത്രം രണ്ട്. ‘മുസ്ലിം വിരുദ്ധര്‍’ എന്തോ പ്രകടനം നടത്തുന്നു എന്നാണ്. ആ ഇംഗ്‌ളീഷ് എന്താണ് വ്യക്തമായി പറയുന്നതെന്ന് എനിയ്ക്കും മനസ്സിലായില്ല. മുസ്ലിം വിരുദ്ധ ജനക്കൂട്ടം കതുവയില്‍ ടയര്‍ കത്തിയ്ക്കുകയും മുദ്രാവാക്യം വിളിയ്ക്കുകയും ചെയ്യുന്നു എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. എട്ടു വയസ്സുള്ള കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്റെ അന്വേഷണത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ചെയ്യുന്നു എന്നാണ് അടിക്കുറിപ്പ് പറയുന്നത്!!!

എന്താണത്? അന്വേഷണത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ആരെങ്കിലും പ്രകടനം നടത്തുന്നെങ്കില്‍ അതെങ്ങനെയാണ് ‘മുസ്ലിം വിരുദ്ധ’ മോബ് ആകുന്നത്? അതില്‍ മിക്കവരും വയോധികരാണ്.ചിലര്‍ സിക്കുകാരും. അതിന്റെ പിറകില്‍ നില്‍ക്കുന്ന ഒരു അപ്പൂപ്പനെ കണ്ടിട്ട് മുസ്ലിം ചിഹ്നങ്ങളുള്ള ഒരാളായാണ് തോന്നുന്നതും… മുസ്ലിം വിരുദ്ധരോ? അവരോ?

തോമസ് ഐസക് സ്വയം ആധുനികമഹാത്മാ കേരളനവോദ്ധാനശില്‍പ്പി മാരാരിക്കുളം സ്റ്റാലിനായി പുകഴ്ത്തിയെഴുതിപ്പിച്ച പത്രമാണീ വാഷിംഗ്ടണ്‍ പോസ്റ്റ് എന്നുമോര്‍ക്കണം

ശ്രദ്ധിയ്‌ക്കേണ്ട ഒന്നാമത്തെ കാര്യം അതാണ്.

2.അസിഫയുടെ മരണത്തെത്തുടര്‍ന്ന് വന്ന ഹിന്ദു ബിംബങ്ങളോടുള്ള വിചിത്രമായ എതിര്‍പ്പാണ് രണ്ടാമത്തെ വിഷയം. ഏതോ മതഭ്രാന്തന്‍മാരുടെ സെമറ്റിക് രാഷ്ട്രത്തിലെന്നപോലെ, ബാബറുടെയോ ടിപ്പുവിന്റേയോ ആക്രമണങ്ങളിലെന്നപോലെ, അമ്പലങ്ങളേയും വിഗ്രഹങ്ങളേയും എന്ന് വേണ്ട സകല ഹിന്ദു ബിംബങ്ങളേയും സോഷ്യല്‍മീഡിയായിലൂടെ അതിവിചിത്രമെന്ന് തോന്നുന്ന നിലയില്‍ ആക്ഷേപം തുടങ്ങി. ഹിന്ദുമതം ബലാല്‍സംഗത്തിന്റെ മതമാണെന്ന് പ്രചരണങ്ങള്‍ തുടങ്ങി.പരസ്യമായി മലയാളത്തിലെ പലവിധ ‘തിങ്കര്‍’ ഗ്രൂപ്പുകളില്‍ ഹിന്ദുമതം ബലാല്‍സംഗത്തിന്റെ മതമാണെന്ന് പറഞ്ഞ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഈ നാട്ടിലെല്ലാവരുടെയും കയ്യിലെത്തിക്കാണും. നിങ്ങളുടെ പെണ്‍കുട്ടികളെ ഭാരതത്തിലേയ്ക്കയയ്ക്കരുത് അവര്‍ ബലാല്‍സംഗം ചെയ്യപ്പെടുമെന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചവര്‍ ഏതോ വിദേശ വിമാനത്താവളങ്ങളിലൂടെ നടക്കുന്ന ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ കണ്ടു.

ശിവലിംഗത്തിനെ ലൈംഗികാവയവം പോലെ തോന്നുന്ന നിലയില്‍ രക്തം കുളിപ്പിച്ച് വരച്ച് പലയിടത്ത് പ്രചരിപ്പിച്ചു, ഡീവൈഎഫൈ നമ്മുടെ കേരളത്തില്‍ റോഡുസൈഡില്‍ അതേ ബോര്‍ഡ് വച്ചു. അമ്പലത്തിന്റെ മതിലില്‍ അസിഫയ്ക്ക് എന്ന പേരില്‍ വാന്‍ഡലിസം നടത്തി. സോഷ്യല്‍മീഡിയയില്‍ പ്രചരിയ്ക്കുന്ന വളരെ പ്രൊഫഷണല്‍ എന്ന് തോന്നുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് കാട്ടിയിട്ട് ഇത് സാധാരണക്കാര്‍ ചെയ്യുന്നതല്ല പ്രൊഫഷണല്‍ ആള്‍ക്കാരില്‍ നിന്ന് വരുന്നതാണ് എന്ന് ഷെഫാലി വൈദ്യ എഴുതിയിരുന്നു.

അതാണ് രണ്ടാമത്തെ ഓര്‍ക്കാനുള്ള കാര്യം.

ഹിന്ദു മതത്തോടും ഹിന്ദു ബിംബങ്ങളോടും പ്രകോപനപരമായി ആര്‍ക്കും സഹിയ്ക്കാനാവാതെ കൈയ്യില്ലാത്തവര്‍ കൈയ്യ് പണിത് വച്ച് തല്ലിപ്പോകുന്ന തരം ഹിന്ദു വിരുദ്ധത, അല്ല ഹിന്ദുവേട്ടയ്ക്ക് ആഹ്വാനം . വെര്‍ച്വല്‍ വിഗ്രഹങ്ങളുടയ്ക്കല്‍ ആണ് നടന്നത്.

3. കുറേ കൂലിയെഴുത്തുകാര്‍, അന്താരാഷ്ട്രഭീകരവാദികളുടെ പണവും നക്കി നടക്കുന്ന ചെറ്റകള്‍ ഇതിലെ മതസാദ്ധ്യതകളെ വീണ്ടും വീണ്ടും പൊലിപ്പിച്ചെഴുതുന്നു. അതാണ് മൂന്നാമത്തെ കാര്യം. അസിഫ മുസ്ലീമാണ്, ആണ്, മുസ്ലീമാണ്, മുസ്ലീമായതുകൊണ്ടാണ്……എന്നൊക്കെ കൂവിവിളിയ്ക്കുന്നു. ഇറങ്ങൂ, കൊല്ലൂ, തകര്‍ക്കൂ, ഹിന്ദുക്കള്‍ നശിക്കട്ടെ, ഹിന്ദുക്കളാണിത് ചെയ്തത് എന്ന നിലയിലാണീ നാറികള്‍ ഇതിനു സാമുദായികമാനം നല്‍കിയത്. സൂറത്തിലെ കുഞ്ഞിന്റെ മതം കണ്ടെത്തിയിട്ടില്ലാത്തതുവരെ ഇത് തുടരും.

ഉടനേ ഇന്നലെ വാട്‌സാപ്പില്‍ എങ്ങെന്നുമില്ലാതെ ഹര്‍ത്താലാഹ്വാനം വരുന്നു. എവിടെനിന്നോ കുറേപ്പേര്‍ വഴിയിലിറങ്ങി കലാപസമാനമായ അന്തരീക്ഷമുണ്ടാക്കുന്നു. റോഡു തടയുന്നു, തല്ലുന്നു, തകര്‍ക്കുന്നു… അതൊക്കെ ഇന്ന് കണ്ട് കേരളീയര്‍ കണ്ണുംതള്ളിയിരിയ്ക്കുന്നു.

എല്ലാം എല്ലാവരും നേരിട്ട് കണ്ടതാണ്.

കാര്യം പറയാം:

കലാപാഹ്വാനം ഇന്നോ ഇന്നലേയോ അല്ല, വാട്‌സാപ്പിലല്ല വന്നത്. അഞ്ച് ദിവസം മുന്നേ, നമ്മള്‍ ചിന്തിച്ചുതുടങ്ങും മുന്നേ അന്താരാഷ്ട്രമാദ്ധ്യമങ്ങളിലാണെന്നതാണ് എനിയ്ക്ക് ഒന്നാമത് പറയാനുള്ള കാര്യം. ഹിന്ദുവേട്ടയ്ക്ക് ആഹ്വാനം നല്‍കിയതും ഒരര്‍ത്ഥത്തില്‍ അവര്‍ തന്നെയാണ്. പിണറായി വിജയനുള്‍പ്പെടെ കപടപ്രചരണം നടത്തി. ഇന്ന് ഈ നാട്ടില്‍ പരക്കെ അക്രമം നടന്നു.

ഇതാ, ആ പൂപ്പല്‍ തലയും പൊളിച്ച് പുറത്തുചാടിയിരിയ്ക്കുന്നു.

എനിയ്ക്കിനി കമ്യൂണിസ്റ്റുകാരോട് ഒന്നും പറയാനില്ല. ഭാരതീയരോട് പറയാനുണ്ട്. സുരക്ഷിതമായിരിയ്ക്കുക. ഈ നാട് കലാപബാധിതമാവാതെ നോക്കേണ്ടത്, ഇനി നിങ്ങളുടെ, നിങ്ങളുടെ മാത്രം കടമയാണ്.അമ്പതാം മെസേജില്‍ അവന്‍ പറഞ്ഞ ഹിജ്ര ചെയ്യാന്‍ നിങ്ങള്‍ക്ക് വേറേ നാടുകളില്ല. മഴപെയ്യുമ്പോള്‍ കുടപിടിയ്ക്കാനും നിങ്ങള്‍ക്ക് മധുരമനോജ്ഞ സ്വര്‍ഗ്ഗങ്ങളില്ല.

ഇല്ല, നിങ്ങളൊരു ചുക്കിനും മറുപടി പറയേണ്ടതില്ല. നിങ്ങളുടെ ദൈവങ്ങള്‍ നിങ്ങള്‍ക്ക് മാത്രം പ്രിയപ്പെട്ടതാണ്, അവരൊന്നും ഒരു തെറ്റും ചെയ്തിട്ടില്ല.

വികാരം വിവേകത്തെ കീഴടക്കരുത്. കലാപാഹ്വാനം ഇന്നോ ഇന്നലേയോ അല്ല, വാട്‌സാപ്പിലല്ല വന്നത്. അഞ്ച് ദിവസം മുന്നേ, നമ്മള്‍ ചിന്തിച്ചുതുടങ്ങും മുന്നേ അന്താരാഷ്ട്രമാദ്ധ്യമങ്ങളിലാണെന്നത് വന്നത് എന്നത് വീണ്ടും വീണ്ടും വീണ്ടും ഓര്‍ക്കുക.

ഇസ്ലാമിക ഭീകരവാദികള്‍ക്ക് വാഷിംഗ്ടണ്‍ പോസ്റ്റുമുതല്‍ ഗാര്‍ഡിയനും സീബീഎസും വരെയുള്ള പത്രങ്ങളില്‍ ഒരേ സമയം ഒരു വാര്‍ത്ത ഒരേപോലെ പ്രസിദ്ധീകരിപ്പിയ്ക്കാനുള്ള കഴിവൊന്നുമില്ല. എന്നല്ല അവരത് ചെയ്യില്ല. പക്ഷേ മറ്റു ചിലര്‍ക്ക് കഴിവുണ്ട്.

പക്ഷേ ഓരോ ഗ്രാമഗ്രാമാന്തരങ്ങളിലും പക്ഷേ അവന്മാര്‍ക്ക് സമയാസമയം തുര്‍ക്കിയില്‍ നിന്നോ സിറിയയില്‍ നിന്നോ ഒക്കെ കൃത്യവും വ്യക്തവുമായ സന്ദേശങ്ങള്‍ കിട്ടാനുള്ള സംവിധാനങ്ങളുണ്ട്. തിരികെയയയ്ക്കാനും. അത് ഇന്ന് ഹര്‍ത്താലില്‍ വ്യക്തമായല്ലൊ.

അപ്പോള്‍ ആരാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങളില്‍ നമ്മളറിയും മുന്നേ കലാപസജഷനുകള്‍ നല്‍കിയത്? അവരാരായാലും ഇന്ന് ചിത്രത്തിലൊന്നുമില്ല. പേരുപോലും കേള്‍ക്കുന്നുമില്ല. അല്ലേ?

ക്ഷമിച്ചിരിയ്ക്കണം. വികാരം വിവേകത്തെ ഒരിയ്ക്കലും കീഴടക്കരുത്

2019ല്‍ ബാലറ്റുപേപ്പര്‍ കയ്യില്‍ക്കിട്ടുമ്പോള്‍ വരെ ക്ഷമിച്ചിരിയ്ക്കണം. അന്ന് നിങ്ങളുടെ എല്ലാ ശക്തിയും, വിഷമവും, സങ്കടവും നാണക്കേടും എല്ലാമോര്‍ക്കണം. അന്ന് വരെ ഓര്‍ത്തിരിയ്ക്കണം.

അന്ന്, ആ അന്താരാഷ്ട്രമാദ്ധ്യമങ്ങളില്‍ നമ്മളെത്തല്ലിയ്ക്കാന്‍ നമ്മുടെ വസ്തുവകകള്‍ തല്ലിത്തകര്‍ക്കാന്‍, നമ്മളെ പരസ്പരം മതത്തിന്റെ പേരില്‍ കൊല്ലാന്‍ കലാപാഹ്വാനം നടത്തിയവരേയും, മതത്തിന്റേ പേരില്‍ എന്നെയും നിന്നെയുമെല്ലാം ബലാല്‍സംഗികളാക്കിയവരേയും നമ്മുടെ തേവരുടെ ചിത്രത്തില്‍ അതിക്രൂരതകളെ കൂട്ടിക്കെട്ടിയവരേയുമെല്ലാം ഓര്‍ത്തുതന്നെയിരിയ്ക്കണം.

ബാലറ്റില്‍… ആ മെഷീനില്‍ അവന്മാരെ വീണ്ടും ഇന്നാട്ടില്‍ നിന്ന് ഓടിയ്ക്കാനുള്ള ഒരു ബട്ടനുണ്ട്.

മറക്കരുത്. അന്ന് വരെ ക്ഷമിയ്ക്കണം.ഈ നാട്, ഈ ഭാരതഭൂമി, നന്നായി, നശിയ്ക്കാതെ സൂക്ഷിയ്‌ക്കേണ്ടത്, ഇത് നന്നായി മുന്നോട്ടുപോകേണ്ടത്, ഇതിന്റെ ഉടമസ്ഥരായ നമ്മുടെ മാത്രം കടമയാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.