സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി കോണ്‍ഗ്രസ്, സ്വിഗ്വിയുടെ വാദമുഖങ്ങള്‍ ഖണ്ഡിക്കപ്പെട്ടത് ഇങ്ങനെ

കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന് പലപ്പോഴും സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. നാളെ രാവിലെ ഗവര്‍ണറുടെ കത്ത് ഹാജരാക്കണം എന്ന് സുപ്രിം കോടതി ഉത്തരവിട്ടത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവാണ് യെദ്യൂരപ്പ എന്നത് ബിജെപിക്ക് അനുകൂലമായ ഘടകമാണ്. കീഴ് വഴക്കം വച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് അവസരം നല്‍കാന്‍ സുപ്രിം കോടതി തയ്യാറായേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഏത് വിധേനയും യെദ്യൂരപ്പ മുഖ്യമന്ത്രിയാവുന്നത് തടയുക എന്ന കോണ്‍ഗ്രസ് നീക്കം സുപ്രിം കോടതിയില്‍ വിജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭി,കേ് മനു സിംഗ്വിയ്ക്ക് കഴിഞ്ഞില്ല. പലപ്പോഴും കോടതിയുടെ ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് അഭിഭാഷകന് ഉത്തരം മുട്ടി.
രാത്രി ഒന്‍പതരയോടെ ആണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാജ് ഭവന്‍ പ്രഖ്യാപിച്ചത്. അതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നിയമനടപടികളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
രാത്രി 7. 56 ന് ബിജെപി വക്താവ് എസ് സുരേഷ് കുമാറാണ് രാവിലെ 9.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ആദ്യമായി ട്വീറ്റ് ചെയ്തത്. . രാജ്ഭവനില്‍. 8.5 ന് രാജ്ഭവന്‍ ഇക്കാര്യം സ്ഥിരീകരിച്ചെന്ന് കര്‍ണാടക ബിജെപി വ്യക്തമാക്കി. തൊട്ടു പിന്നാലെ പി ചിദംബരവും കപില്‍ സിബലും ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി. ഗവര്‍ണര്‍ വാജുഭായ് വാല ഭരണഘടനയെ അട്ടിമറിക്കുന്നു എന്ന ആരോപണം ഉന്നയിച്ചു. എട്ടേ മുക്കാലോടെ സുരേഷ് കുമാര്‍ ട്വീറ്റ് പിന്‍വലിച്ചു. വൈകാതെ ബിജെപി ട്വീറ്റും പിന്‍വലിക്കപ്പെട്ടു. രാത്രി 9.30 ഓടെ ഗവര്‍ണറുടെ കത്തു തന്നെ പുറത്തു വന്നു. രാവിലെ 9ന് സത്യ പ്രതിജ്ഞ. യെദ്യൂരപ്പ ഡോളേഴ്‌സിലെ വീട്ടിന് പുറത്തെത്തി കൈവീശി അഭിവാദ്യം ചെയ്തു.

രാത്രി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ആദ്യം കോടതി വാദം കേള്‍ക്കാന്‍ തയ്യാറായില്ല. രജിസ്ട്രാറെയും പിന്നീട് ചീഫ് ജസ്റ്രിസ് ദീപക് മിശ്രയേയും കോണ്‍ഗ്രസ് സമീപിച്ചു. പന്ത്രണ്ടോടെ കോടതി കേസ് കേള്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു, ജസ്റ്റിസുമാരായ സിക്രി അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങുന്നതായിരുന്നു ബെഞ്ച്. ഒന്നേ മുക്കാലിന് കേസെടുത്തു. സത്യപ്രതിജ്ഞ തടയാനാവുമെന്നായിരുന്നു അഭിഷേക് മനു സിംഗ്വിയുടെ കണക്കുകൂട്ടല്‍.

സത്യ പ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നായിരുന്നു സംിഗ്വിയുടെ പ്രധാനവാദം. അല്ലെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയ പരിധി 15 ദിവസമെന്നത് കുറയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗിയാണ് ഹാജരായത്.
വാദത്തിനിടയില്‍ കോടതി പലവട്ടം സിംഗ്വിയോട് ക്ഷുഭിതരായി സംസാരിച്ചു. മണിക്കൂറുകള്‍ വാദം നീണ്ടു. ഗോവയില്‍ കൈക്കൊണ്ട തീരുമാനം കര്‍ണാടകത്തില്‍ മാറ്റരുതെന്ന് സിംഗ്വി ആവശ്യപ്പെട്ടു.. എസ് ആര്‍ ബൊമ്മൈ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ആ വാദം. സത്യപ്രതിജ്ഞ കഴിഞ്ഞല്ല കോടതി ഇടപെടേണ്ടത്.കേവലഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു ദിവസം പോലും വേണ്ടാത്ത കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനെ മാറ്റി ബിജെപിക്ക് 14 ദിവസം സമയം നല്‍കുന്നത് അനീതിയാണെന്നായിരുന്നു മറ്റൊരു വാദം.
ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ഇല്ലെന്ന യാഥാര്‍ത്ഥ്യം മറക്കരുതെന്ന് ജസ്റ്റിസ് സിക്രി സിംഗ്വിയെ പലവട്ടം ഓര്‍മ്മപ്പെടുത്തി. സുസ്ഥിര സര്‍ക്കാര്‍ എന്നതിനാവണം ഗവര്‍ണര്‍ മുന്‍കയ്യെടുക്കേണ്ടതെന്നും ഗവര്‍ണറുടെ മുന്നിലെ രേഖകള്‍ കാണാതെ തീര്‍പ്പാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയതോടെ കോണ്‍ഗ്രസ് വാദം പൊളിയുമെന്ന് ഉറപ്പായി. ഗവര്‍ണറുടെ ഭരണഘടനാപരമായ പദവി ചോദ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. വിളിച്ചു വരുത്താനാവാത്ത സ്ഥാപനത്തിന്റെ തീരുമാനം പിന്നീട് വേണമെങ്കില്‍ റദ്ദാക്കാം. പക്ഷേ സത്യപ്രതിജ്ഞ തടയാനാവില്ല. സത്യ പ്രതിജ്ഞ നടന്നാലും രണ്ടു ദിവസം കഴിഞ്ഞ് തീരുമാനം പറഞ്ഞാല്‍ അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളാം. സത്യപ്രതിജ്ഞ ഗവര്‍ണര്‍ പറഞ്ഞ പോലെ നടക്കും. കേസ് വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് വീണ്ടും കേള്‍ക്കും. യെദ്യൂരപ്പക്ക് നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കണം. ഗവര്‍ണറുടെ വിവേചനാധികാരത്തെ മാനിക്കുന്നു. പക്ഷേ അംഗസംഖ്യ ഇല്ലാത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണമെന്തെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഉതോടെ സത്യപ്രതിജ്ഞ തടയാനുള്ള കോണ്‍ഗ്രസ് നീക്കം പരാജയപ്പെട്ടു.

ഇനി നാളെ കേസ് പരിഗണിക്കുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ അതിനുള്‌ള സാധ്യത വിദൂരമാണെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടേണ്ട എന്ന് കോടതി തീരുമാനിക്കും സാധ്യതയുണ്ട്. ഒരു പക്ഷേ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി കുറച്ച് നല്‍കിയേക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ കൂറുമാറാതെ സ്വന്തം എംഎല്‍എമാരെ കാത്തു സൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് ഉള്ള ബുദ്ധുമുട്ടും ഗതികേടും കോടതി മുഖവിലക്കെടുക്കണമെന്നില്ല. കുതിരക്കച്ചവടത്തിന് വഴിയൊരുക്കും എന്ന വാദവും വില പോവില്ല.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.