ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ മണ്ഡലത്തില്‍ ബിജെപിയ്ക്ക് വന്‍ വിജയം. സിദ്ധരാമയ്യ സര്‍ക്കാര്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ഇന്ദ്രജിത്ത ലങ്കേഷ് ഇവിടെ പ്രചരണത്തിനിറങ്ങിയത്. വന്‍ ഭൂരിപകഷത്തിനാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ അശ്വത് നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
54000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെങ്കല്‍ സ്ഗ്രിപട്ടറേനു 29നായിരത്തിലധികം വോട്ടുകള്‍ മാത്രമാണ് നേടിയത്. ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായ ഇവിടെ മുന്‍ തവണത്തേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് ബിജെപി നേടിയത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പിടിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയാത്തത് ബിജെപി ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായിരുന്നു. ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നില്‍ സംഘപരിവാര്‍ എന്ന കുപ്രചരണത്തിനെതിരായാണ് ഇന്ദ്രജിത്ത ലങ്കേഷ് പ്രചരണത്തിനിറങ്ങിയത്. അദ്ദേഹം ബിജെപിയ്ക്ക് വേണ്ടി രംഗത്തിറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.