” തന്നെ മോദി മന്ത്രിയാക്കുമെന്ന് കരുതി നറുക്ക് വീണത് സീരിയല്‍ നടിയ്ക്ക് ” പരിഹാസ്യമായ പ്രസ്താവനയുമായി ശത്രുഘ്‌നന്‍ സിന്‍ഹ

BJP MP and actor Shatrughan Sinha addresses during a latest book discussion of Congress leader Manish Tewari entitled “Tidings of Troubled Times” at a function in New Delhi on Wednesday.Suhel Seth is also seen. Express Photo by Prem Nath Pandey. 01.11.2017.

തന്നെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ നറുക്ക് വീണത് സീരിയല്‍ നടിക്കായിരുന്നുവെന്നും മോദി വിരുദ്ധക്യാമ്പിലെ എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ. രാഷ്ട്രീയത്തിലെ കെണി മനസ്സിലാക്കിയിരിക്കണമെന്ന് രജി കാന്തിനും, കമലഹാസനും ഉപദേശം നല്‍കുന്നതിനിടെയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പരാമര്‍ശം.
തമിഴ്ജനതയ്ക്കായി രജനീകാന്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. . തമിഴ്നാട്ടില്‍ വളരെ ശക്തനായ നേതാവാണ് എംകെ സ്റ്റാലിന്‍. ഇതൊന്നുമറിയാതെയാണ് രജനീ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പ്രവേശം ഉറപ്പാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയമെന്നാല്‍ റോസാപ്പൂക്കള്‍ പോലെ മൃദുലമല്ലെന്ന ഉപദേശവും ശത്രുഘ്നന്‍ സിന്‍ഹ നല്‍കി. ഏറെ ആലോചിച്ച ശേഷമായിരിക്കും ഇരുവരും ഇത്തരമൊരു തീരുമാനത്തിലെത്തിയുണ്ടായത്. തെറ്റിലേക്ക് വീഴുന്നതിന് മുന്‍പ് വലിയ ആലോചനകള്‍ ഇരുവരും നടത്തുമെന്നാണ് തന്റെ പ്രതീക്ഷ. പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ രൂക്ഷമായി പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ഇതെല്ലാം ആലോചിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള ഇവരുടെ തീരുമാനമെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു

കമല്‍ഹാസനും രജനീകാന്തും തന്റെ അടുത്ത സുഹൃത്തുക്കളാണ്.എന്നാല്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പായി തന്റെ ഉപദേശം നേടിയിട്ടില്ല. രാഷ്ട്രീയരംഗത്തേക്ക് അവരെ ഊഷ്മളമായി സ്വാഗതം ചെയ്യുമ്പോഴും രാഷ്ട്രീയത്തിലെ കെണി മനസിലാക്കണമെന്നും സിന്‍ഹ പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.