കര്‍ണാടക പരീക്ഷയില്‍ ‘നിലതെറ്റിയ’ കോണ്‍ഗ്രസ് ഗോവയില്‍ നടത്തുന്നത് പരിഹാസ്യനീക്കം. :16 എംഎല്‍എമാരുമായി 23 അംഗ ഭരണകക്ഷിയെ മാറ്റി തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യം: അവിശ്വാസവുമായി വരു എന്ന് പരിഹസിച്ച് വിമര്‍ശകര്‍

കര്‍ണാടകയിലെ ചിരവൈരികളുമായി ചേര്‍ന്ന് ഭരണം നേടാന്‍ ഗവര്‍ണറുടെ അനുമതി ലഭിക്കാതിരുന്നതിലെ പകരം ഗോവയില്‍ തീര്‍ക്കാന്‍ ലോജിക് ഇല്ലാത്ത നീക്കവുമായി കോണ്‍ഗ്രസ്. ഗോവയില്‍ ഭരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു. ഇതിനായി ഗവര്‍ണറോട് കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് സമയം തേടിയിട്ടുണ്ട്.ഗോവ രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നീക്കം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ നടത്തേണ്ടിയിരുന്ന നീക്കം ഇപ്പോള്‍ നടത്തുന്നത് കോണ്‍ഗ്രസിന്റെ അറിവില്ലായ്മയ്ക്കു, ബോധമില്ലായ്മക്കും തെളിവാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.  ഗോവയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് പറയുന്നുണ്ടെങ്കിലും അതിന് നിയമസഭയില്‍ നിലവിലെ സര്‍ക്കാരിനെതിരെ അവിശ്വാസമല്ലേ കൊണ്ടു വരേണ്ടത് എന്നാണ് ഉയരുന്ന ചോദ്യം
17 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. നിലവില്‍ 16 അംഗങ്ങളാണ് നാല്‍പതംഗ നിയമസഭയില്‍ അവര്‍ക്കുള്ളത്. മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനാകട്ടെ സ്വതന്ത്രര്‍ ഉള്‍പ്പടെ 23 പേരുടെ പിന്തുണയുണ്ട്.13 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്.

എംഎല്‍എമാരെ ഗോവ രാജ്ഭവന് മുന്നില്‍ അണിനിരത്തി ശക്തി തെളിയിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോവയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞ മാര്‍ച്ച് 11 ന് എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലിമാവോ, പോര്‍വാരിമില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ രോഹന്‍ കൗണ്ടേ, മറ്റ് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിരുന്നു. 17 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമായ 21 പേരുടെ പിന്തുണയായി.കേവല ഭൂരിപക്ഷമായ 21 പേരുടെ പിന്തുണയുണ്ടെന്നും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കാന്‍ താന്‍ കത്ത് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 13 സീറ്റ് മാത്രം നേടിയ ബിജെപി ഫലം വന്ന അന്നുരാത്രി തന്നെ നിര്‍ണായക നീക്കങ്ങള്‍ നടത്തുകയും സ്വതന്ത്രരുടെ അടക്കം സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ അന്ന് കത്ത് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്നത്. അന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാതെ ഇപ്പോള്‍ രംഗത്തെത്തുന്നത് ഗവര്‍ണറെ അപമാനിക്കുന്നതിനാണെന്നാണ് വിമര്‍ശനം.

ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ 22 അംഗങ്ങളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു കൊണ്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ഭൂരിപക്ഷമുണ്ടെങ്കില്‍ അവിശ്വാസം കൊണ്ടു വന്നാല്‍ പോരെ ഇത്തരം നാടകങ്ങള്‍ കളിച്ച് രാജ്ഭവനെ അപമാനിക്കണോ എന്നാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്ന ചോദ്യം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.