ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി റിസോര്‍ട്ടില്‍ നിന്ന് മുങ്ങി: മൂന്ന് എംഎല്‍എമാര്‍ ക്യാമ്പ് വിട്ടു, റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍

എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്നു ഈഗില്‍ടെന്‍ റിസോര്‍ട്ടില്‍ നിന്ന് ഒരു എംഎല്‍എ കൂടി മുങ്ങിയതായി റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്യാമ്പു വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതാപ് ഗൗഡ, ഗൗഡ പാട്ടീല്‍ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു എംഎല്‍എ കൂടി ഈഗിള്‍ടെന്‍ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇതിനിടെ എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ള റിസോര്‍ട്ടുകള്‍ക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ എംഎല്‍എമാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. കേരളത്തിലെയും, ഹൈദരാബാദിലെയും റിസോര്‍ട്ടുകള്‍ ഇതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റാനാണ് ആലോചന. ആവശ്യമായ സുരക്ഷ നല്‍കാമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉറപ്പ് നല്‍കിയിട്ടുണ്ട്.
നാളെ രാവിലെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.