എംഎല്‍എമാരെ പാര്‍പ്പിക്കാന്‍ താവളം തേടി കോണ്‍ഗ്രസ് ജെഡിഎസ് നെട്ടോട്ടം, കേരളത്തിലെത്തിക്കുമെന്നും സൂചനകള്‍

 

ബംഗളുരു: കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിനുളള സുരക്ഷ പിന്‍വലിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍ . മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ അധികാരമേറ്റതിന് ശേഷമാണ് ഈ നടപടി. ഇക്കാരണത്താല്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് ശ്രമം തുടരുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍മാരെ കേരളത്തിലെത്തിക്കുമെന്നു സൂചന. എംഎല്‍എമാരെ രാത്രിയോടെ കേരളത്തിലെത്തിക്കാനാണു നീക്കം നടക്കുന്നത്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും എംഎല്‍എമാരെ എത്തിക്കാനാണ് നീക്കം.

അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ പരിഗണിക്കുന്നുണ്ട്. എംഎല്‍എമാരെ മാറ്റുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ള റിസോര്‍ട്ടിന്റെ സുരക്ഷ യെദിയൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചു.റിസോര്‍ട്ടിനുമുന്നില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കാന്‍ യെദിയൂരപ്പ പോലീസിനു നിര്‍ദേശം നല്‍കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.