അറിയണോ ? നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്ന് ?

നമ്മുടെ ആധാര്‍ വിവരങ്ങള്‍ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്നറിയാന്‍ ആഗ്രഹമുണ്ടേല്‍ വഴിയുണ്ട് . 

ഇത് വഴി എന്തെങ്കിലും ഉപയോഗത്തില്‍ സംശയങ്ങള്‍ നേരിട്ടാല്‍ ഉടന്‍ തന്നെ യു ഐ ഡി ഐ വെബ്സൈറ്റ്  പരാതി നല്‍കുക . അതിനു ശേഷം ഓണ്‍ലൈന്‍ ആയി നിങ്ങള്ക്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും 

പരിശോധിക്കേണ്ട വിധം 

  1. യു ഐ ഡി ഐ വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ ഒതെന്‍ന്റിക്കെഷന്‍ പേജ് എടുക്കുക അതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 
  2. https://resident.uidai.gov.in/notification-aadhaar
  3.  നിങ്ങളുടെ പന്ത്രണ്ടക്ക ആധാര്‍ നമ്പര്‍ – സെക്യൂരിറ്റി കോഡ് നല്‍കുക 
  4.  ഒടിപി – ജെനറെറ്റ് ക്ലിക്ക് ചെയ്യുക 
  5. ആധാറുമായി ബന്ധപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിങ്ങള്ക്ക് ഓ ടി പി ലഭ്യമാവും അത് വെബ്സൈറ്റല്‍ നല്‍കുക 
  6.  ഒടിപി എന്റര്‍ ചെയ്യുമ്പോള്‍ ലഭ്യമാകുന പേജില്‍ ഏത് കാലയളവിലെ വിവരമാണോ ആ തിയതികള്‍ തിരഞ്ഞെടുത്ത് ഓ ടി പി എന്റര്‍ ചെയ്തു സബ്മിറ്റ് ചെയ്യുക . ഈ പെജ്ല്‍ ഒതെന്‍ന്റിക്കെഷന്‍ ടൈപ്പ് , നമ്പര്‍ ഓഫ് റെക്കോര്‍ഡ്‌ , ഓ ടി പി എന്നിവ തിരഞ്ഞെടുക്കാന്‍ സാധിക്കും . നല്‍കുന്ന കാലയളവിലെ ആധാര്‍ ഒതെന്‍ന്റിക്കെഷന്‍ അഭ്യര്‍ത്ഥനയുടെ സ്വഭാവം , തിയതി , സമയം മുതലായ വിവരങ്ങള്‍ ലഭ്യമാകും . 
  7. സംശയകരമായ ഏതെങ്കിലും ആക്ടിവിറ്റി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യുക . പിന്നീട് ഇത് അണ്‍ലോക്ക് ചെയ്യാനും നിങ്ങള്ക്ക് സാധിക്കും
അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.