”അവര്‍ മനുഷ്യരല്ല, മൃഗങ്ങള്‍” കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം 

കുടിയേറ്റക്കാര്‍ എത്രമാത്രം മോശപ്പെട്ടവരെന്ന് നിങ്ങള്‍ക്കറിയില്ലെന്നും അവര്‍ മനുഷ്യരല്ല, വെറും മൃഗങ്ങളാണെന്നും ഉള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. അമേരിക്കയിലേക്ക് വരുന്നവരും വരാന്‍ ശ്രമിക്കുന്നവരുമായ ആളുകളുണ്ട്. അവരെ രാജ്യത്തുനിന്നു പുറത്താക്കണം. ഇവര്‍ എത്ര മോശക്കാരാണെന്നു നിങ്ങള്‍ക്കറിയില്ല. അവര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്. അവരെ നാം രാജ്യത്തുനിന്നു പുറത്താക്കണം. വൈറ്റ്ഹൗസില്‍ തന്നെ കാണാനെത്തിയ കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ളിക്കന്‍ പ്രതിനിധികളോടായിരുന്നു ട്രംപിന്റെ പ്രതികരണം.

 

 ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റ് പ്രതിനിധികള്‍ രംഗത്തെത്തി. കാലിഫോര്‍ണിയയിലെ നിയമങ്ങളെ സംബന്ധിച്ചും കുടിയേറ്റത്തെ സംബന്ധിച്ചും ട്രംപ് നുണ പറയുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞു.

തങ്ങളുടെ പഴമക്കാര്‍ കുടിയേറിയവരാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് മറക്കരുതെന്നും വിവിധ സംഘടന നേതാക്കള്‍ പറയുന്നു. 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.