മുഖം മിനുക്കി ജിമെയിൽ – പുതിയ സംവിധാനങ്ങൾ

ഇമെയിൽ രംഗത്തെ മികച്ച സർവീസായ ജിമെയിൽ ഉപയോക്താക്കൾക്കായി പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു .

നജ്
നമ്മുടെ മെയിൽ ബോക്സിലുള്ള പ്രധാനപ്പെട്ട പഴയ മെയിലുകൾക്ക് മുന്ഗണന നൽകുന്ന സംവിധാനമാണിത് . ഈ ഫീച്ചർ ലഭ്യമാക്കുവാൻ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതായിട്ടില്ല . വിട്ടു പോയ മെയിലുകൾ യാന്ത്രികമായി ഉപഭോക്താവിനെ അറിയിച്ചു കൊണ്ടിരിക്കും .

ജിമെയിൽ ഒരുക്കിയിരിക്കുന്ന എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം . ശ്രദ്ധിക്കാതെ വിട്ടുപോയ പ്രധാനപ്പെട്ട സന്ദേശങ്ങൾ ഇത് വഴി കണ്ടെത്തി അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം ലഭ്യമാക്കുകയും ചെയ്യുന്നു . ഇതുവഴി മറുപടി നൽകാത്ത മെയിലുകൾക്കു മറുപടി നൽകാനും സൗകര്യമൊരുങ്ങുന്നു .

സ്മാര്‍ട് കമ്പോസ് ടൂള്‍
ഈ സംവിധാനം ജിമെയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചേർത്തിരിക്കുന്നതാണ് . ഐ.എ സാങ്കേതിക വിദ്യ തന്നെയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത് .
ഇത് വഴി സ്മാർട്ട് കമ്പോസിംഗ് ടൂൾ വഴി ടൈപ്പ് ചെയ്യുമ്പോൾ ഇടയ്ക്കുള്ള വാചകം പൂർണ്ണമായും ഊഹിച്ചെടുക്കാൻ സാധിക്കുന്നു .

ജി മെയിലിനു പുറമെ ജി-ഡ്രൈവിലും മാറ്റങ്ങൾ ഗൂഗിൾ കൊണ്ട് വന്നിട്ടുണ്ട്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.