ഹസ്തദാനത്തിനായി എഴുന്നേറ്റ രാഹുലിനെ അവഗണിച്ച് ഫറൂഖ് അബ്ദുള്ള, പരിഹാസ്യനായി രാഹുല്‍ ഗാന്ധി-വീഡിയൊ

സത്യപ്രതിജ്ഞയ്ക്ക് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് അംഗം ഫറൂഖ് അബ്ദുള്ള പാര്‍ലമെന്റ് അംഗങ്ങളെ ഹസ്തദാനം എത്തിയപ്പോഴാണ് സംഭവം. മുന്‍നിരയിലെ രണ്ട് പേര്‍ക്ക് കൈ കൊടുത്ത ശേഷം തനിക്ക് ഹസ്തദാനം ലഭിക്കുമെന്ന് കരുതി എഴുന്നേറ്റ് നിന്ന് രാഹുല്‍ ഗാന്ധിയാണ് നാണം കെട്ടത്. രാഹുലിനെ പരിഗണിക്കാതെ ഫറൂഖ് അബ്ദുള്ള മറ്റുള്ള അംഗങ്ങള്‍ക്ക് കൈകൊടുത്തു. ഇതോടെ കൈകൂപ്പി രാഹുല്‍ പിന്‍വാങ്ങുകയും ചെയ്തു.

https://twitter.com/kalia_987/status/886880113878458370

നേരത്തെ ചൈനയെ നേരിടാന്‍ ഇന്ത്യയ്ക്ക് കരുത്തില്ലെന്നും, ഇന്ത്യയ്ക്ക് കശ്മീര്‍ നഷ്ടപ്പെടുമെന്നും ഉള്ള പ്രസ്താവനകള്‍ കൊണ്ട് ഫറൂഖ് അബ്ദുള്ള വിവാദത്തില്‍ ഇടംപിടിച്ചിരുന്നു. ഫറൂഖ് അബ്ദുള്ളയ്ക്ക് ഹസ്തദാനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എന്താണിത്ര ആവേശം എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തിയത്. അഭിമാനമുണ്ടെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന പ്രതികരണവും ഉയരുന്നു.

കഴിഞ്ഞ ദിവസം എല്ലാവരും പാര്‍ലമെന്റില്‍ പ്രണാമം അര്‍പ്പിക്കുമ്പോള്‍ തലയുയര്‍ത്തി നിന്ന രാഹുലിന്റെ ഫോട്ടോയും പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author