യഹൂദ ചരിത്രം ആദ്യമായി മലയാളത്തില്‍: ‘ഇസ്രായേല്‍ അതിജീവനത്തിന്റെ അഗ്നിനാളങ്ങള്‍’ ഇന്ന് പ്രകാശനം

മലയാള പുസ്തക പ്രകാശന ചരിത്രത്തില്‍ ഇദംപ്രഥമമായി യഹൂദ രാജ്യ ചരിതം അക്ഷരരൂപമണിയുന്നു. സ്വന്തം കരുത്തില്‍ മുളച്ചുപൊന്തിയ ഒരു രാഷ്ട്രത്തിനെക്കുറിച്ചുള്ള അന്വേഷണാത്മക ഗ്രന്ഥമായ ”ഇസ്രായേല്‍: അതിജീവനത്തിന്റെ അഗ്‌നിനാളങ്ങളുടെ പ്രകാശനം ഇന്ന് നടക്കും. ഷാബു പ്രസാദാണ് രചയിതാവ്. ഗാന്ധിവധം: അവഗണിക്കപ്പെട്ട നാള്‍ വഴികള്‍ എന്ന ഷാബു പ്രസാദിന്റെ പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു.

കോഴിക്കോട് ക.പി കേശവമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ പുസ്തകം പ്രകാശനം ചെയ്യും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. എന്‍ബിടി എക്‌സിക്യൂട്ടിവ് അംഗം ഇ.എന്‍ നന്ദകുമാര്‍, കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു തുടങ്ങിയവര്‍ പങ്കെടുക്കും. കെ.ടി തോമസ്, ഡോ.കെവി തോമസ് , ഷാബു ജോസഫ് എന്നിവര്‍ പങ്കെടുക്കും.

കുരുക്ഷേത്രാ ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.