കടുകിന്റെ ഔഷധഗുണങ്ങള്‍

mustard
സര്‍വ്വസാധാരണയായി നമ്മുടെ വീടുകളില്‍ ഉണ്ടാകുന്നതും കറികളില്‍ ഉപയോഗിക്കുന്നതുമായ കടുക് ഏറെ ഔഷധഗുണമുള്ളതാണ്.

പല്ലുവേദന വന്നാല്‍ അല്പം കടുക് എടുത്ത് ചവച്ചാല്‍ വേദന ശമിക്കുന്നതാണ്. കടുക് ദഹനത്തെ ഉണ്ടാക്കും. ആന്ത്രവായുവിനെ നിവാരണം ചെയ്യും. കടുക് അരച്ച് പശ പോലെയാക്കി വയറ്റില്‍ മേല്‍ പുരട്ടിയാല്‍ ഛര്‍ദ്ധി നില്‍ക്കുന്നതാണ്. അമിതമായ മദ്യപാനം മൂലം ആയാലും, വിഷം അകത്ത് ചെന്നാലും ഛര്‍ദ്ധിപ്പിക്കേണ്ടി വന്നാല്‍ ഒരു ടിസ്പൂണ്‍ കടുകിന്‍ പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി.

അര്‍ശസ്സ് മൂലം ഉണ്ടാകുന്ന മുഴകള്‍, ചൊറിച്ചില്‍ എന്നിവയ്ക്ക് കടുകെണ്ണ അല്പം ചൂടാക്കി പഞ്ഞിയില്‍ മുക്കി ഗുദത്തില്‍ വെച്ച് കെട്ടിയാല്‍ ശമനം കിട്ടും. കടുക് എണ്ണ പലയിടത്തും ഭക്ഷണ പാചകത്തിന് ഉപയോഗിക്കുന്നു.

കടുകും ശതകപ്പയും സമം ചേര്‍ത്ത് ചുടുവെള്ളത്തില്‍ അരച്ച് പുരട്ടിയാല്‍ രക്ത വാതസംബന്ധമായ വേദനയ്ക്കും നീരിനും ആശ്വസം കിട്ടും.
കൈകാലുകളില്‍ ഉണ്ടാകുന്ന കഴപ്പിനും, വളംകടിക്കും കടുകെണ്ണ ചെറുചൂടോടെ പുരട്ടുന്നത് നല്ലതാണ്. ആര്‍ത്തവ രോഗങ്ങള്‍ക്കും കടുക് നല്ലതാണ്.

പ്രമേഹരോഗികള്‍ കടുക് സ്ഥിരമായി ഉപയോഗിക്കുന്നത നല്ലതല്ല.

അഭിപ്രായങ്ങള്‍

You might also like More from author