‘നേരത്തെ കമന്റുകള്‍ ഡിലിറ്റ് ചെയ്തു, ഇപ്പോള്‍ പോസ്‌റ്റേ മുക്കി’ യോഗി ആദിത്യനാഥിന്റെ ബുത്തിലെ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങളില്‍ വീണ്ടും നാണം കെട്ട് എംബി രാജേഷ്

യോഗി ആദിത്യനാഥിന്റെ ബൂത്തില്‍ 43 വോട്ടുകള്‍ മാത്രമേ ചൂണ്ടിക്കാട്ടിയുള്ളു എന്ന് ചൂണ്ടിക്കാട്ടിയ എന്റെ പോസ്റ്റിനെതിരെ സംഘപരിവാറുകാര്‍ നടത്തുന്ന പ്രചരണങ്ങളെല്ലാം വ്യാജമാണ്. ഈ വസ്തുത ദേശീയ മാധ്യമങ്ങളായ എക്കണോമിക്‌സ് ടൈംസ് ടെലഗ്രാഫ്, തുടങ്ങിയവയൊക്കെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതുമാണ്. എക്കണോമിക്‌സ് ടൈംസ്  വാര്‍ത്തയാണ് ഇതോടൊപ്പമുള്ളത്. പ്രവീണ്‍കുമാര്‍ നിഷാദ് നേരില്‍ പറഞ്ഞ കാര്യങ്ങളാണ് അതെല്ലാം. ആദിത്യനാഥോ ബിജെപിയോ കണക്കുകള്‍ തെറ്റാണെന്ന് ഇതുവരെ പറഞ്ഞിട്ുമില്ല. വസ്തുതകളെ ട്രോളു കൊണ്ട് നേരിടാനാവില്ലെന്ന് സംഘികള്‍ മനസിലാക്കുക- എന്നതാണ് യോഗി ആദിത്യനാഥിന്റെ ബൂത്തില്‍ വോട്ടു കുറഞ്ഞുവെന്നത് രാജേഷിന്റെ വ്യാജപ്രചരണമാണെന്ന സംഘപരിവാര്‍ പ്രചരണത്തിന് എംബി രാജേഷ് ഫേസ്ബുക്കില്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത്തവണ പോസ്റ്റിട്ട് കുറച്ചു നേരം പിന്നിട്ടപ്പോള്‍ രാജേഷ് തന്നെ പോസ്റ്റ് ഡിലിറ്റ് ചെയ്ത് മുങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ കണക്കുകള്‍ നിരത്തി ചിലര്‍ രംഗത്തെത്തിയതോടെയാണ് രാജേഷ് പോസ്റ്റ് പിന്‍വലിച്ചത്. പോസ്റ്റ് പിന്‍വലിച്ചതിന് ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യ പോസ്റ്റിന് ചുവട്ടില്‍ രാജേഷ് പിന്നീ് പ്രതികരണവുമായി എത്തുകയും ചെയ്തു.
‘ഗോരഖ്പൂരിലെ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാതിന്റെ ബൂത്തിലെ വോട്ടിനെ സംബന്ധിച്ച്ര, പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെയും പ്രവീണ്‍ കുമാര്‍ നിഷാദുമായി സംസാരിച്ചതിന്റെയും അടിസ്ഥാനത്തില്‍ ഉത്തമബോധ്യത്തില്‍ ആണ് പോസ്റ്റിട്ടത്. (എക്കണോമിക് ടൈംസില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം) എന്നാല്‍ അത് വസ്തുതാപരമായി ശരിയാണെന്ന് തോന്നുന്നില്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങളില്‍ കടിച്ചുതൂങ്ങുകയോ അത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയോ ചെയ്യാറില്ല. പറഞ്ഞത് തെറ്റാണെന്ന് വ്യക്തമായാല്‍ അംഗീകരിക്കാനും തിരുത്താനും മടിയില്ല.എന്നാണ് പോസ്റ്റ് പിന്‍വലിച്ചതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ രണ്ട് ദിവസം മുമ്പിട്ട് പോസ്റ്റും കള്ളമാണെന്ന മനസിലായ സാഹചര്യത്തില്‍ അത് കൂടി പിന്‍വലിച്ചോളു, മാപ്പ് റയണ്ടാ എന്നാണ് വിമര്‍ശകരുടെ പരിഹാസം.
നേരത്തെ ”യോഗി ആദിത്യനാഥിന്റെ സ്വന്തം ബൂത്തില്‍, ഗോരഖ് നാഥ് മഠം ഇരിക്കുന്ന അതേ ബൂത്തില്‍ വെറും 43 വോട്ടാണ് ബി.ജെ.പി.ക്ക് കിട്ടിയത്! നിഷാദിന് കിട്ടിയതാവട്ടെ 1775 വോട്ടും സ്വന്തം ബൂത്തില്‍ പോലും ആദിത്യനാഥിനോട് ജനങ്ങള്‍ക്കുള്ള കട്ടക്കലിപ്പെത്രയെന്നു നോക്കൂ. അഞ്ചു തവണ താന്‍ ജയിച്ചുവന്ന മണ്ഡലത്തിലെ തന്റെ ബൂത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്. ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചു കൊണ്ട് വരുന്നില്ലേ കേരളത്തിലേയ്ക്ക്.!?- എന്ന പോസ്റ്റ് നുണയാണെന്ന് കാണിച്ച് നിരവധി പ്രതികരണങ്ങള്‍ വന്നിരുന്നു.

യോഗി ആദിത്യനാഥ് വോട്ടു ചെയ്തത് ഗോരഖ് പൂരിലെ 250 നമ്പര്‍ ബൂത്തിലാണ് . അവിടെ ആകെ വോട്ടര്‍മാരുടെ എണ്ണം വെറും 670 മാത്രമാണ് .. അങ്ങയുടെ അടുത്തിരുന്ന ചുവന്ന തൊപ്പിക്കാരന്‍ നിഷാദിനു പിന്നെങ്ങനെയാണ് 1775 വോട്ടു കിട്ടുന്നത് ? എന്നിങ്ങനെ മാധ്യമപ്രവര്‍ത്തകനായ വായുജിത്ത് നല്‍കിയ. മറുപടി കമന്റ് രാജേഷ് ഡിലിറ്റ് ചെയ്തു.

ഇതിന് പിറകെയാണ് പുതിയ പോസ്റ്റുമായി ന്യായീകരിക്കാന്‍ എത്തിയതും എതിര്‍പ്പുയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചതും.

ഗോരഖ്പൂരില്‍ ബി.ജെ.പി.കോട്ട തകര്‍ത്ത പ്രവീണ്‍കുമാര്‍ നിഷാദ് സഭയില്‍ ഇന്ന് എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. സീറ്റ്…

Posted by MB Rajesh on Friday, March 16, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.