കത്വ സംഭവത്തിലെ പ്രതിഷേധമെല്ലാം പുറംപൂച്ച് : കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നു, മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 444 ബലാത്സംഗക്കേസുകള്‍

കൊച്ചി:കശ്മീരിലെ കത്വ സംഭവത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്ന സംസ്ഥാനമാണ് കേരളം. ജനജീവിതം സ്തംഭപിച്ച് ഹര്‍ത്താലും കലാപശ്രമങ്ങളും കേരളത്തില്‍ അരങ്ങേറി. എന്നാല്‍ പ്രതിഷേധത്തിലെ ഈ പ്രബുദ്ധത പക്ഷേ കേരളത്തിലില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ഷംതോറും വര്‍ധിക്കുന്നതായി സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബലാത്സംഗക്കുറ്റമടക്കമുള്ളവ വലിയ തോതില്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2017ല്‍ സംസ്ഥാനത്ത് 14,254 സ്ത്രീപീഡനക്കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2018ല്‍ ആദ്യ മൂന്നുമാസത്തെ കണക്കുപ്രകാരം 3207 കേസാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ താരതമ്യേന കുറവ് രേഖപ്പെടുത്തിയത് 2015 ലാണ്. അന്ന് 12,485 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ 500 ബലാത്സംഗ കേസ് ഉണ്ടായിരുന്നത് 2016ല്‍ 1656ഉം 2017ല്‍ 1987ഉം ആയി.

2018ല്‍ മാര്‍ച്ച് വരെ 444 ബലാത്സംഗ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍നിന്ന് ലഭ്യമാകുന്ന കണക്കുകള്‍ അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും ശരാശരി 4.5 ശതമാനമാണ് വര്‍ധിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2017ല്‍ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1970 കേസില്‍ 201 ബലാത്സംഗക്കേസും 536 ലൈംഗികപീഡനക്കേസും ഉള്‍പ്പെടുന്നു. 2018ല്‍ ലഭ്യമാകുന്ന കണക്കനുസരിച്ച് മാര്‍ച്ച് അവസാനം വരെ 470 കേസാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന തിരുവനന്തപുരത്ത് 2017ല്‍ 1773 കേസും 2018ല്‍ 426 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. 2008ല്‍ 549 കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കില്‍ 2017ല്‍ ഇത് 3478 ആണ്. ഇവയില്‍ 1101 എണ്ണം ബലാത്സംഗക്കേസാണ്. 2018ല്‍ ആദ്യ മൂന്നുമാസം തന്നെ കൊലപാതകവും ബലാത്സംഗവുമടക്കം വിവിധ വകുപ്പുകള്‍ ചുമത്തി 921 കേസ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മലപ്പുറത്തെ സിനിമ തിയറ്ററിലെ ബാലിക പീഡനം, തെന്മലയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം, കൊച്ചിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ പീഡിപ്പിച്ച സംഭവം, പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവം എന്നിങ്ങനെ ഈ മാസം തന്നെ കേരളത്തില്‍ നിരവധി പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.