കരിമുത്തിളിന്‍റെ ഔഷധ ഗുണങ്ങള്‍

karimuthil

കരിങ്കുടകന്‍, കാട്ടുമുത്തിള്‍, കരിന്തകാളി, കാട്ടുകുടകന്‍, കരിങ്കുടങ്ങല്‍ എന്നൊക്കെ അറിയപ്പെടുന്ന കരിമുത്തിള്‍, ദക്ഷിണേന്ത്യയിലെ വനമേഖലകളിലും നാട്ടിന്‍ പുറങ്ങളിലെ നനവാര്‍ന്ന പ്രദേശങ്ങളിലും നിലംപറ്റി പടര്‍ന്ന് വളരുന്ന ചെറുസസ്യമാണ്.

കരിമുത്തിള്‍, ആടലോടകം, കൂവളത്തില, കരിനൊച്ചിയില, കൃഷ്ണ തുളസിയില, ഇവകള്‍ ഓരോന്നും ഇടിച്ചു പിഴിഞ്ഞ നീരുകള്‍ സമമായ അളവില്‍ എടുത്ത്, നീരുകളുടെ ഇരട്ടി വെളിച്ചെണ്ണ ചേര്‍ത്ത് ചെറുതീയില്‍ മണല്‍ പാകത്തില്‍ അരിച്ചെടുത്ത എണ്ണ സ്ഥിരമായി കുറഞ്ഞ അളവില്‍ തലയില്‍ തേച്ചു കുളിക്കുന്നത്, കാസ ശ്വാസരോഗങ്ങളെ ശമിപ്പിക്കുന്നതും, സുഖനിദ്രയേകുന്നതുമാണ്.

കരിമുത്തിള്‍, പച്ചമഞ്ഞള്‍, കൂട്ടി അരച്ച് പുരട്ടിയാല്‍ പഴുതാര വിഷം ശമിക്കുകയും, ഇതിന്റെ കൂടെ ആട്ടിന്‍ കാഷ്ടം ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ കരിന്തേള്‍ വിഷവും ശമിക്കും.

കരിമുത്തിള്‍ പുറ്റുമണ്ണ് ചേര്‍ത്തരച്ച് ദേഹത്ത് തേച്ച് പിടിപ്പിച്ച് ഒഴുക്കിനെതിരായി നീന്തിക്കുളിക്കുന്നത് ശരീരബലം വര്‍ദ്ധിക്കുവാനും, ത്വക് രോഗശമനത്തിനും, ചില മാനസിക വൈകല്യമകറ്റുവാനും ഏറെ നന്ന്.

അഭിപ്രായങ്ങള്‍

You might also like More from author