നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ സ്വപ്നബജറ്റ് ഒരുങ്ങുന്നു, നോട്ട് അസാധുവാക്കല്‍ വഴി ലഭിക്കുന്ന നികുതി ആദായം ജനക്ഷേമ പദ്ധതികളാകും, ആദായനികുതി അടക്കാനുള്ള പരിധി ഭാവിയില്‍ പത്ത് ലക്ഷമാക്കും

ഡല്‍ഹി: നോട്ട് നിരോധനം വഴി ആദായനികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത ബജറ്റില്‍ പൊതുജനക്ഷേമ പദ്ധതികളായി ആവിഷ്‌ക്കരിക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ദേശിക്കുന്നത്.
ആദായ നികുതി അടയ്ക്കുന്നതിനുള്ള പരിധി പത്ത് ലക്ഷംരൂപയാക്കുന്നതുള്‍പ്പടെ വലിയ മാറ്റങ്ങളാണ് അടുത്ത ബജറ്റില്‍ ധനമന്ത്രി ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. ഇപ്പോള്‍ രണ്ടര ലക്ഷം രൂപയാണ് ആദായ നികുതി അടക്കുന്നതിനുള്ള പരിധി. ഒറുമിച്ചിത് പത്ത് ലക്ഷം ആക്കിയില്ലെങ്കിലും പടി പടിയായി പത്ത് ലക്ഷത്തിലെത്തിക്കാനാണ് ധനമന്ത്രാലയം ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന രണ്ടക ലക്ഷം രൂപയുടെ ആദായനികുതി പരിധി മാറ്റണമെന്ന ആവശ്യം ഇത്തവണ പരിഗണിക്കണമെന്ന നിര്‍ദ്ദേശമാണ് ബിജെപിയും മുന്നോട്ട് വെക്കുന്നത്. ആദായനികുതി അടക്കാനുള്ള പരിധി നാലര ലക്ഷമാക്കാനാണ് തുടക്കത്തില്‍ ആലോചിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. ഭവന വായ്പ പലിശ നിരക്ക് കുറയും, ചെറുകിട വാഹനങ്ങള്‍ക്ക് വില കുറയും, ദേശീയ തൊളിലുറര്ര് പദ്ധതി, ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വലിയ ഇളവുകള്‍ ഉണ്ടാകും. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിസോ സൗജന്യമായോ മരുന്ന് ലഭ്യമാക്കുന്നതുള്‍പ്പടെ നിരവധി ജനക്ഷേമ പദ്ധതികളാണ് ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത.
പൊതു ബജറ്റില്‍ നിരവധി ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author