11 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നസംഭവം: സക്കീര്‍ ഹുസൈനെയും കൂട്ടാളികളെയും പിടികൂടി പോലിസിനെ ഏല്‍പിച്ചത് ജനങ്ങള്‍, കുറ്റവാളികള്‍ക്ക് മതമില്ലെന്ന് നാട്ടുകാര്‍

ആസാമിലെ നാഗാവോണില്‍ കഴിഞ്ഞ മാര്‍ച്ച് 23ന് 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വെച്ച് പീഢിപ്പിച്ചതിന് ശേഷം ജിവനോടെ കത്തിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരുന്നു.. 21 വയസ്സുള്ള ഒരു യുവാവും രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായിരുന്നു കൃത്യം നടത്തിയത്.

ഗുവാഹാട്ടിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് നാഗാവോണ്‍ ഗ്രാമം. പാടത്ത് പണിയെടുത്ത് കൊണ്ടിരുന്ന അച്ഛനമ്മമാരെ ആരൊക്കെയോ വിവരം അറിയിച്ചപ്പോഴാണ് അവര്‍ കാര്യമറിയുന്നത്. അവര്‍ വീട്ടില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ ശരീരം മൊത്തമായും കരിഞ്ഞ നിലയിലായിരുന്നു. കൊല ചെയ്ത് സക്കിര്‍ ഹുസൈന്‍ എന്നയാളെ പെണ്‍കുട്ടിയ്ക്ക് അറിയില്ലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മരിക്കുന്നതിന്‍ തൊട്ട് മുമ്പ് പെണ്‍കുട്ടി തന്നെ കൃത്യം നടത്തിയവരെപ്പറ്റി പറഞ്ഞിരുന്നു.

കൊല നടത്താന്‍ സഹായിച്ച രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിന്റെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ പിന്നീട് സക്കീറിന്റെ വീട്ടില്‍ ചെന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും അയാള്‍ സ്ഥലത്ത് നിന്നും മാറി നിന്നിരുന്നു. സക്കീര്‍ ഹുസൈന്‍ 40 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തിലുണ്ടെന്ന് നാട്ടുകാര്‍ തന്നെ കണ്ടെത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടി മരിച്ച് 72 രണ്ട് മണിക്കൂറിനുള്ളില്‍ സക്കീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മുസ്ലീങ്ങള്‍ ഭൂരിപക്ഷമായുള്ള നാഗാവോണ്‍ ഗ്രാമത്തിലെ ഏറ്റവും വലിയ ഭൂവുടമയുടെ കുടുംബത്തിലെ അംഗമാണ് സക്കീര്‍. ഇതിന്‍ മുമ്പും ഈ കുടുംബം പല അതിക്രമങ്ങളും കാണിച്ചിരുന്നുവെന്ന ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍ ഇതുവരെ അവരെ പിടിക്കാനായിട്ടില്ലായിരുന്നു. ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഒരു സ്ത്രീ ആരോപണം നടത്തിയിരുന്നു. അവര്‍ പോലീസിന്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

സക്കീറിനെ പിടിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ഇരയുടെ മതവും കുറ്റവാളിയുടെ മതവുമല്ലായെന്ന് ഗ്രാമവാസികള്‍ പറയുന്നു. കുറ്റം ചെയ്തയാള്‍ക്ക് മതമില്ലായെന്നാണ് അവരുടെ കാഴ്ചപ്പാട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.