ഒടുവിൽ ” അതെത്തി ” ; അഭ്യൂഹങ്ങള്‍ക്കു ഒടുവിൽ വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ

ഏറെ കാലത്തെ സംസാരവിഷമായിരുന്ന വാട്സ്ആപ്പിൽ ‘ ഗ്രൂപ്പ് വീഡിയോ കോള്‍’ സൗകര്യം ഉൾപ്പെടുത്തി പുതിയ അപ്ഡേറ്റ് ബീറ്റാ – ഉപഭോക്താക്കൾക്കായി ലഭ്യമാക്കി തുടങ്ങി .

വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് ഈ പുതിയ സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത് .

ഒരേ സമയം 3 പേരെയാണ് ഗ്രൂപ്പ് കോളിൽ ഉൾപ്പെടുത്താൻ കഴിയുക . സാധാരണ വീഡിയോ കോൾ ചെയ്യുന്ന പോലെ തന്നെ സ്‌ക്രീനിന്റെ വലത് ഭാഗത്ത് കൂടുതൽ ആളുകളെ ആഡ് ചെയ്യാനുള്ള ബട്ടൺ കാണുവാൻ സാധിക്കും . അതിൽ ക്ലിക്ക് ചെയ്യുന്നതോടു കൂടി അടുത്ത വ്യക്തിക്ക് കോൾ കണക്ട് ചെയ്യുവാൻ സാധിക്കും . ആളുകളെ ചേർക്കുന്നതിനോടൊപ്പം സ്‌ക്രീൻ സ്പ്ലിറ്റ് ആവുകയും മറ്റുള്ളവരെ കാണുവാനും സാധിക്കും .

പരീക്ഷണ അടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്ന ഈ സൗകര്യം ബീറ്റ – വേർഷനിൽ മാത്രമാണ് ആൻഡ്രോയിഡ്ലിൽ ലഭ്യമാവുക . ഇതിനു പുറമെ ഉടൻ തന്നെ സ്റ്റിക്കർ സംവിധാനവും ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം .

അടുത്തിടെ നടന്ന എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനവും ; സ്റ്റിക്കർ സൗകര്യവും ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു .

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.