ബംഗാളിലെ ദുലാഘട്ടില്‍ നിന്നുയരുന്നത് ആര്‍ത്തനാദങ്ങള്‍, കലാപകാരികളെ തടയാതെ സമാധാനശ്രമങ്ങളെ തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍-പത്ത് കാര്യങ്ങള്‍

പശ്ചിമ ബംഗാളിലെ ദുലാഘട്ടില്‍ ഒരാഴ്ചയായി കലാപത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുകയാണ്. നബിദിന ആഘോഷ റാലിയുമായി ബന്ധപ്പെട്ട സംഘര്‍ഷം പിന്നീട് കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഭൂരിപക്ഷ സമുദായത്തില്‍ പെടുന്ന നിരവധി കുടുംബങ്ങള്‍ സ്ഥലത്ത് നിന്ന് പാലായനം ചെയ്യപ്പെട്ടു, നിരവധി വീടുകളും വാഹനങ്ങളും കത്തിച്ചു, പലര്‍ക്കും വീടിന് പുറക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതേസമയം കലാപകാരികള്‍ക്കൊപ്പം നില്‍ക്കുന്ന പോലിസ് സംഘര്‍ഷം ഒഴിവാക്കാന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

1-ഡിസംബര്‍ 12ന ് നടന്ന ഒരു മതവിഭാഗത്തിന്റെ റാലി ചിലര്‍ തടയാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ചെറു പട്ടണമായ ദുലാഘട്ടിനെ സംഘര്‍ഷഭൂമിയാക്കിയത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ചിലര്‍ മറ്റുള്ളവരുടെ വീടിന് നേരെ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു.

2-സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു, അനവധി ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു.

3-‘ ഞങ്ങള്‍ക്ക് എല്ലാ നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ല, എല്ലാവരും പട്ടിണിയിലാണ് ്’ വീട് അഗ്നിക്കിരയാകുന്നത് നി്‌സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന ഒരാള്‍ പറയുന്നു.

4-‘വീട് അവര്‍ കത്തിച്ചു,ഞങ്ങളിപ്പോള്‍ കഴിയുന്നത് ബന്ധുവീടുകളിലാണ്.. സംഘര്‍ഷം നിയന്ത്രിക്കേണ്ട പോലിസാകട്ടെ ഒന്നും ചെയ്യുന്നില്ല’ പ്രദേശവാസിയായ മറ്റൊരാള്‍ പറയുന്നു.

5-എല്ലാം നിയന്ത്രണത്തിലായെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ ഇത് സത്യമല്ല, ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ് തുടരുന്നത്.

6-‘എന്റെ വീട് അവര്‍ കത്തിച്ചു, മകന്റെ സര്‍ട്ടീഫിക്കറ്റുകളും കത്തിപ്പോയി, രണ്ട് വാനുകളിലായി എട്ടോളം വരുന്ന സംഘം എത്തി എന്റെ മകന്റെ കഴുത്തില്‍ വാള് വ്ച്ച് ഭീഷണിപ്പെടുത്തി. ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തിനിരയായ ഒരു യുവതിയുടെ വാക്കുകള്‍ ആണിത്.
7-ചൊവ്വാഴ്ച സ്ഥലം സന്ദര്‍ഷിക്കാനെത്തിയ ബിജെപി എംഎല്‍എ മനോജ് ടിംഗയെ പോലിസ് തടഞ്ഞു. സംഘര്‍ഷത്തിനിരയായവരെ ആശ്വസിപ്പിക്കാനായിരുന്നു എംഎല്‍എ എത്തിയത്.
8-്സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രദേശ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയേയും പോലിസ് കടത്തിവിട്ടില്ല. ബംഗാളില്‍ എല്ലാം രാഷ്ട്രീയമാണ്. അവിടെ ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ എടുക്കണം. ഹിന്ദുക്കളും മുസ്ലിങ്ങളും സാഹോദര്യത്തോടെ ജീവിച്ചിരുന്ന സ്ഥലമാണ് ബംഗാള്‍-അദ്ദേഹം പറഞ്ഞു


9-ജനങ്ങള്‍ ആയുധങ്ങള്‍ കൊണ്ട ് ആക്രമിക്കപ്പെടുകയാണ്. വീട് ഉപേക്ഷിച്ച് പോകാനാണ് അക്രമികള്‍ അജ്ഞാപിക്കുന്നത്. ചൗധരി പറഞ്ഞു
10- ത്രിണമൂല്‍ കോണ്‍ഗ്രസ് ആക്രമണം നടത്തുന്ന വിഭാഗത്തെ പിന്തുണക്കുന്നു എന്ന ആരോപണമാണ് പരക്കെ ഉയരുന്നത്. വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുന്നതായും ആക്ഷേപമുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നു

അഭിപ്രായങ്ങള്‍

You might also like More from author