ലോകമുത്തശ്ശി ത​ജി​മ അന്തരിച്ചു; വിടവാങ്ങിയത് 117ാം വയസില്‍

 

ടോ​ക്കി​യോ: ഏ​ഴു മാ​സം മു​ന്പ് ലോ​ക​മു​ത്ത​ശ്ശി​പ്പ​ട്ടം കി​ട്ടി​യ ജ​പ്പാ​നി​ലെ നാ​ബി ത​ജി​മ 117-ാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങി. ക്യു​ഷു ദ്വീ​പി​ലു​ള്ള കി​കാ​യ് പ​ട്ട​ണ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 

1900 ഓ​ഗ​സ്റ്റ് നാ​ലി​ന് ജ​നി​ച്ച ത​ജി​മ നൂ​റ്റി​യ​റു​പ​തി​ലേ​റെ പി​ന്മു​റ​ക്കാ​രെ ക​ണ്ടി​ട്ടു​ണ്ട്. ജ​മൈ​ക്ക​ൻ സ്വ​ദേ​ശി​യാ​യ വൈ​ലെ​റ്റ് ബൗ​ണി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ത​ജി​മ​യെ ലോ​ക​മു​ത്ത​ശ്ശി​യാ​യി മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത‌്. ത​ജി​മ​യെ ലോ​ക​മു​ത്ത​ശ്ശി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഗിന്നസ് അധികൃതർ.

ജ​പ്പാ​നി​ലെ ചി​യോ യോ​ഷി​ഡ​യാ​ണ് പു​തി​യ ലോ​ക​മു​ത്ത​ശ്ശി. 117വ​ർ​ഷ​വും 10 ദി​വ​സ​വു​മാ​ണ് മു​ത്ത​ശ്ശി​യു​ടെ പ്രാ​യം. ഈ ​മാ​സ​മാ​ദ്യം, ജ​പ്പാ​ൻ​കാ​ര​ൻ മ​സാ​സോ നോ​നാ​ക ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ പു​രു​ഷ​നാ​യി ഗി​ന്ന​സു​കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.