മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു മൂന്നു വിക്കറ്റ് ജയം ; സഞ്ജുവിന് അർധസെഞ്ചുറി

 

ജയ്പൂർ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു മൂന്നു വിക്കറ്റ് ജയം. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഏഴു വിക്കറ്റു നഷ്ടത്തിൽ രണ്ടു പന്തുകള്‍ ബാക്കിനിൽക്കെ വിജയ റണ്‍സ് കുറിച്ചു. രാജസ്ഥാനു വേണ്ടി സഞ്ജു വി.സാംസണ്‍ വീണ്ടും അർധസെഞ്ചുറി നേടി. 39 പന്തുകളിൽ 52 റൺസെടുത്താണ് സഞ്ജു പുറത്തായത്. 11 പന്തുകളിൽ 33 റൺസെടുത്ത് കൃഷ്ണപ്പ ഗൗതമാണ് മൽസരത്തിലെ വിജയശിൽപി

ബെൻ സ്റ്റോക്സ് 40 റൺസും നേടി. ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ 14), രാഹുൽ ത്രിപതി (എട്ട് പന്തിൽ ഒൻപത്), ജോസ് ബട്‍ലർ‌ (എട്ടു പന്തിൽ ആറ്), ഹെൻറിച് ക്ലാസൻ (പൂജ്യം), ജെഫ്രാ ആർച്ചർ (ഒൻപതു പന്തിൽ എട്ട്) എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. ജയ്ദേവ് ഉനദ്ഘട്ട് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്ര എന്നിവർ രണ്ടു വിക്കറ്റും മുസ്തഫിസുർ, ക്രുനാൽ പാണ്ഡ്യ, മിച്ചൽ മക്‌ലനാഗൻ എന്നിവർ ഓരോ വിക്കറ്റും നേടി 

ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരുടെ അർധ സെഞ്ചുറികളിലാണ് മുംബൈ സ്കോറുയര്‍ത്തിയത്. സൂര്യ കുമാർ യാദവ് 47 പന്തുകളിൽ 72 റണ്‍സ് നേടിയപ്പോൾ ഇഷാൻ കിഷൻ 42 പന്തില്‍ 58 റണ്‍സെടുത്തു പുറത്തായി.

വെസ്റ്റിൻഡീസ് താരം കീറൺ പൊള്ളാർഡ് 22 റൺസെടുത്തു പുറത്താകാതെ നിന്നു. എവിൻ ലൂയിസ് (പൂജ്യം), ക്രുനാൽ പാണ്ഡ്യ (ആറു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ ( രണ്ടു പന്തിൽ നാല്), മിച്ചൽ മക്‌ലനാഗൻ (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മുംബൈ താരങ്ങളുടെ സ്കോറുകൾ. പൊള്ളാർഡിനൊപ്പം മായങ്ക് മാർക്കണ്ഡെ പുറത്താകാതെ നിന്നു. ഐപിഎല്ലിലെ ആദ്യ മൽസരം കളിക്കുന്ന ജെഫ്രാ ആർച്ചർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആർച്ചറാണ് മൽസരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്. ധവൽ കുൽക്കർണി രണ്ടു വിക്കറ്റും ജയ്ദേവ് ഉനദ്ഘട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.