”സ്വത്ത് മുഴുവന്‍ സക്കീര്‍ ഹുസൈന്റെ കുടുംബത്തിന്റേതാണ്, അല്ലെങ്കില്‍ അവരെ എന്നേ ആട്ടിപ്പായിച്ചേനെ…”12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ട് കൊന്ന സംഭവം വാര്‍ത്ത പോലുമാവാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഒരു ഗ്രാമം

”നാലാം ക്ലാസില്‍ പഠിക്കുകയായിരുന്ന അവളെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു പിന്നീട് തീ കൊളുത്തി ചുട്ടു കൊന്നു, ആ ഗ്രാമത്തിലെ പ്രമാണിയായ കുടുംബത്തിലെ സക്കീര്‍ ഹുസൈന്‍ എന്നയാളും, സഹപാഠിയും ഉള്‍പ്പടെ മൂന്ന് പേരായിരുന്നു സംഘത്തില്‍. എല്ലാവരും ഒരു മതക്കാര്‍. എന്നാല്‍ ഞങ്ങളത് മതത്തിന്റെ പേരിലുള്ള അക്രമമായല്ല കരുതുന്നത് എന്നാല്‍ കത്വ വിഷയത്തിനെതിരെ പ്രതിഷേധവും മറ്റും നടന്നുകൊണ്ടിരിക്കുമ്പോള്‍ ചില നേതാക്കള്‍ നാഗാവോണില്‍ നടന്ന ബലാത്സംഗത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും ആ വിഷയത്തെപ്പറ്റി മൗനം പാലിക്കുകയാണ് ചെയ്യുന്നത്. കത്വ പോലുള്ള വിഷയങ്ങള്‍ക്ക് വര്‍ഗ്ഗീയ പരിവേഷം നല്‍കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അവഗണിക്കുകയാണ്” ആസാമിലെ നാഗോവോണ്‍ എന്ന ഗ്രാമത്തിലെ നാട്ടുകാരുടെ വാക്കുകള്‍ ആണിത.
മാര്‍ച്ച് 23നായിരുന്നു അസമിലെ നാഗാവോണ്‍ ജിലിലയില്‍ 12 വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. 11 വയസ്സും 12 വയസ്സും 19 വയസ്സുമുള്ള മൂന്ന് പേരായിരുന്നു കൃത്യം നിര്‍വ്വഹിച്ചത്. ഇതില്‍ 12 വയസ്സുള്ളയാള്‍ മരിച്ച കുട്ടിയുടെ സഹപാഠിയായിരുന്നു.

90 ശതമാനം കത്തിയ നിലയില്‍ വെച്ച് പെണ്‍കുട്ടി കൃത്യം ചെയ്തവരുടെ പേര് പറയുകയും ചെയ്തു. മരിച്ച കുട്ടിയുടെ പിതാവിനോ ഞങ്ങള്‍ക്കോ കൃത്യം ചെയ്തയാളുടെ മതം ഒരു വിഷയമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അച്ഛനും അമ്മയും കാര്യമറിയുന്നത്. കുട്ടിയുടെ വായില്‍ തുണി തിരുകി വെച്ചിരുന്നത് മൂലം കുട്ടിക്ക് കൃത്യം നടക്കുന്ന സമയത്ത് സംസാരിക്കാനാവില്ലായിരുന്നു.തുണി തിരുകിയതിനാല്‍ തന്നെ വായിന് പൊള്ളലേറ്റിരുന്നില്ല.

സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ പെണ്‍കുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യ തന്റെ ഒരാഴ്ച പ്രായമുള്ള കുട്ടിയുമായി ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന് വന്ന അവര്‍ മൂന്ന് ആണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും ഓടി പോകുന്നത് കണ്ടു. ഒപ്പം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കത്തുന്നതും കണ്ടു. അവരായിരുന്നു പെണ്‍കുട്ടിയുടെ ദേഹത്ത് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. സംഭവത്തിന് ശേഷം ജ്യഷ്ഠന്റെ ഭാര്യ ആ മുറിയില്‍ കയറുന്നതില്‍ ഭയക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ മറ്റുള്ളവരുമായി അധികം സംസാരിക്കാറില്ല. കൂടാതെ ഭക്ഷണം കഴിക്കുന്നതിലും വിമുഖത കാണിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്നവര്‍ക്ക് എന്താണ് സത്യത്തില്‍ സംഭവിച്ചതെന്നുപോലും അറിയില്ല. ‘അവര്‍ക്ക് അവള്‍ മരിച്ചു എന്നറിയാം. പക്ഷെ എങ്ങനെ മരിച്ചു എന്നറിയില്ല.’-ജ്യേഷ്ഠന്റെ സഹോദരി പറയുന്നു.

കൃത്യം നിര്‍വ്വഹിച്ച 19 വയസ്സുകാരന്‍ സക്കീര്‍ ഹുസൈന്റെ കുടുംബം നാട്ടില്‍ പല രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സക്കീര്‍ ഹുസൈന്റെ പിതാവ് ഒരിക്കല്‍ ഒരു ഗ്രാമവാസിയുടെ വീട്ടില്‍ കയറി അവിടുത്തെ സ്ത്രീയെ പീഢിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. സക്കീര്‍ ഹുസൈന്റെ കുടുംബം മാത്രമായിരുന്നു അവിടെ ഭൂമി സ്വന്തമായി കൈവശം ഉള്ളവര്‍. നാട്ടിലെ ഏറ്റവും സമ്പന്നരും, പ്രമാണികളും. അതുകൊണ്ട് അവരെ ആര്‍ക്കും ഗ്രാമത്തില്‍ നിന്ന് ആട്ടിപ്പായിക്കാനാവുമായിരുന്നില്ല. അധികാരികളും അവര്‍ക്കൊപ്പമായിരുന്നു. സക്കീര്‍ ഹുസൈന്റെ ഉമ്മ ഭര്‍ത്താവിന്റെ അടുത്ത് നിന്നും മാറി താമസിക്കുകയാണെന്നും ചില ഗ്രാമവാസികള്‍ പറയുന്നു.

പെണ്‍കുട്ടിയെ കൊന്ന കുറ്റത്തിന് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ എന്ത് ചെയ്യണമെന്നൊന്നും അവര്‍ക്ക് അറിയില്ല. പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിനെ കുറിച്ചും അവര്‍ക്ക് അറിയില്ല. അത്തരമൊരു നിയമം വരുന്നത് നല്ലതാണെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും ഗ്രാമവാസികളില്‍ ചിലര്‍ പറയുന്നു. ആസാമിലെ നാഗാവോണ്‍ ഗ്രാമത്തിന് മറ്റ് ഗ്രാമങ്ങളെ വെച്ച് നോക്കുമ്പോള്‍ സാക്ഷരതാ നിരക്ക് കുറവാണ്. എന്നാലും ചില സ്‌കൂളുകളില്‍ കുട്ടികള്‍ പഠിക്കാന്‍ ഉത്സാഹം കാണിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.