പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ബിന്റോ ആത്മഹത്യ ചെയ്തത് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് പിതാവ്

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി റിന്റോ ആത്മഹത്യ ചെയ്തത് സ്‌കൂള്‍ അധികൃതരുടെ മാനസികപീഡനം മൂലമെന്ന് പിതാവ് ഈപ്പന്‍ വര്‍ഗീസ് ഒന്‍പതാം ക്ലാസിലെ രണ്ടാം ടേമില്‍ റിന്റോ രണ്ടുവിഷയത്തിന് തോറ്റിരുന്നു. അതിനാല്‍ പത്താംക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്നും ടി.സി വാങ്ങി പോകാനും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പത്താംക്ലാസിലേക്കായി നല്‍കിയ പുസ്തകങ്ങള്‍ തിരികെ മേടിക്കുകയും ചെയ്തു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമം മൂലമാണ് തന്റെ മകന്‍ ജീവനൊടുക്കിയതെന്ന് ഈപ്പന്റെ ആരോപണം.വീട്ടിലെത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താംക്ലാസില്‍ നൂറുശതമാനം വിജയത്തിനായി ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറഞ്ഞ ബിേന്റാ അടക്കമുള്ളവരോട് ടി.സി വാങ്ങി പോകാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതായും ആരോപണങ്ങള്‍ ഉണ്ട്. അതിനിടെ ബിേന്റായുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി് എസ്എഫ്എ അടക്കമുള്ള സംഘടനകള്‍ ക്രോസ് റോഡ് സ്്കൂള്‍ അക്രമിക്കുകയും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. 200 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.