ഗുണ്ടാ-ക്രിമിനല്‍ വേട്ട തുടര്‍ന്ന് യോഗി സര്‍ക്കാര്‍: നോയിഡയില്‍ കൊടുംകുറ്റവാളിയെ യുപി പോലിസ് വെടിവച്ചു കൊന്നു

ഉത്തര്‍ പ്രദേശിലെ നൊയിഡയിലെ സെക്റ്റര്‍ 41ല്‍ വെച്ച് രണ്ട് ലക്ഷം രൂപ തലയ്ക്ക് വിലയുള്ള കുറ്റവാളിയായ ബല്‍രാജ് ഭാട്ടിയെ പോലീസ് വെടിവെച്ച് കൊന്നു. ഉത്തര്‍ പ്രദേശ് പോലീസിന്റെയും ഹരിയാണ പോലീസിന്റെയും സംയുക്ത സേനയാണ് നോയിഡയിലെ അഘാപൂര്‍ ഗ്രാമത്തില്‍ വെച്ച് ബല്‍രാജിനെ കൊന്നത്.

ബുലന്ദ്ശഹര്‍ നിവാസിയായിരുന്ന ബല്‍രാജ് പല മോഷണക്കെസുകളിലും കൊലപാതകകേസുകളിലും പ്രതിയായിരുന്നു. സഞ്ചരിച്ചുകൊണ്ടിരുന്ന എസ.യു.വി കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു വേലി ചാടിക്കടക്കുകയായിരുന്നു ബല്‍രാജ്. അതു കഴിഞ്ഞ് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ടെറസില്‍ കയറി പോലീസിനെതിരെ വെടിയുതിര്‍ത്തപ്പോഴായിരുന്നു പോലീസ് ഇയാളെ വെടിവെച്ച് വീഴ്ത്തിയത്. സംഭവത്തില്‍ ഒരാള്‍ക്കും ഒരു ബാലനും രണ്ട് ഹരിയാണ പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

ബല്‍രാജ് ഭാട്ടിയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത് മൂലമാണ് അയാളെ വളയാന്‍ സാധിച്ചതെന്ന് എസ്.ടി.എഫ് ഉദ്യോഗസ്ഥന്‍ സൗരഭ് സിംഗ് പറഞ്ഞു. മരിച്ച ബല്‍രാജ് ഭാട്ടി സുന്ദര്‍ ഭാട്ടിയുടെ സഹായിയാണ്. കൊലപാതക കുറ്റങ്ങള്‍ളുടെയു മോഷണ കുറ്റങ്ങളുടെയും പേരില്‍ സുന്ദര്‍ ഭാട്ടിയെ ജയിലിലടച്ചിരിക്കുകയാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.