യെദ്യൂരപ്പയുടെ മകന്‍ മത്സരത്തിനില്ല?-നാലാം പട്ടികയിലും വിജയേന്ദ്രയുടെ പേരില്ല

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയൂരപ്പയുടെ മകന്‍ മത്സരിക്കില്ലെന്ന് സൂചന. യദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര വരുണ മണ്ഡലത്തില്‍ മത്സരിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ബി.ജെ.പി പുറത്തുവിട്ട നാലാം സ്ഥാനാര്‍ത്ഥി പട്ടികയിലും വിജയേന്ദ്രയുടെ പേരില്ല.

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ യെദ്യൂരപ്പയും മുഖ്യമന്ത്രി സിദ്ധരാമയ്യയും നേര്‍ക്കു നേര്‍ മത്സരിക്കാനൊരുങ്ങുകയാണ്. വരുണയില്‍ സിദ്ധരാമയ്യയുടെ മകന്‍ യാതേന്ദ്രക്ക് എതിരായി വിജയേന്ദ്ര മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സുപ്രധാന മണ്ഡലങ്ങളായ വരുണയിലെയും ബദാമിയിലേയും സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബദാമിയില്‍ കോണ്‍ഗ്രസില്‍ നിന്നും ജനവിധിതേടുന്നത് സിദ്ധരാമയ്യ തന്നെയാണ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ ഇവിടെ മത്സരിക്കുമെന്ന് യെദ്യൂരപ്പയ അറിയിച്ചിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.