400 വര്‍ഷത്തിലാദ്യമായി ക്ഷേത്രത്തില്‍ പുരുഷ പ്രവേശനം: വാര്‍ത്തയിലിടം പിടിച്ച് ദളിത് സ്ത്രീകള്‍ പൂജാരികളായ മാ പഞ്ചുബാഹി ക്ഷേത്രം

ഒഡീഷ: 400 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി പുരുഷന്മാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് വാര്‍ത്തയിടം പിടിച്ച് ക്ഷേത്രം ഒഡീഷയിലെ കേന്ത്രാപാരയിലെ മാ പഞ്ചുബറാഹി ക്ഷേത്രം. എന്നാല്‍ താല്‍ക്കാലികമാണ് ഈ അനുമതി. ഭാരക്കൂടുതലുള്ള വിഗ്രഹങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ പുരുഷന്മാരുടെ സഹായം വേണ്ടിവന്നതിനാലാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തിനകത്തേക്ക് അവരെ കയറ്റിയത്.

വിവാഹിതകളായ അഞ്ച് ദളിത്സ്ത്രീകള്‍ക്കാണ് ക്ഷേത്രചുമതലകളുടെ ഉത്തരവാദിത്തം. കടലോരപ്രദേശമായ ശതഭായ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് വിശ്വാസം. ആയിരത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ശതഭായ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്.

പഴയ ക്ഷേത്രത്തിന് 12 കിലേമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ ശുദ്ധികര്‍മ്മങ്ങള്‍ നടന്നുവരികയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.