”മതം മാറാന്‍ തയ്യാറാവാത്തവരെ കഴുത്തറുത്തു കൊന്നു” റോഹിങ്ക്യകള്‍ ഹിന്ദുക്കളെ കൂട്ടകരുതി നടത്തുന്ന നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍


മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ ഹിന്ദുക്കളെ മൃഗീയമായി കൂട്ടക്കൊല നടത്തുന്നുവെന്ന വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. മ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ കലാപത്തില്‍ രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ തീവ്രവാദ സംഘടനയായ അര്‍സ വന്‍ തോതില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ടി പോവുകയും ചെയ്തുവെന്ന് ആംനെസ്റ്റി് റിപ്പോര്‍ട്ട വെളിപ്പെടുത്തുന്നു.

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. റോഹിങ്ക്യന്‍ തീവ്ര ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട ആളുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മ്യാന്‍മറിലെ രഖൈന്‍ സംസ്ഥാനത്താണ് ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 99 പേരെയാണ് കത്തിയും വാളും കമ്പുകളുമുപയോഗിച്ച് സംഘം കൊലപ്പെടുത്തിയത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താമെന്ന് സമ്മതിച്ചവര്‍ മാത്രമാണ് ഇവരുടെ പക്കല്‍ നിന്നും ജീവനോടെ രക്ഷപെട്ടത്. ‘അ നോക്ക് ഖ മോംഗ് സെയ്ക്ക്’ എന്ന ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 25ന് നടന്ന സംഭവത്തിന് ശേഷം 100 കണക്കിന് ഹിന്ദുക്കളെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
”അവര്‍ എല്ലാവരെയും കൊന്നു കളഞ്ഞു. അവരുടെ പക്കല്‍ കത്തികളുണ്ടായിരുന്നു. അതു കൂടാതെ ഇരുമ്പു ദണ്ഡും തൂമ്പ പോലുള്ള ഉപകരണങ്ങളും. കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് ഞാന്‍ രക്ഷപെട്ടത്, എങ്കിലും എനിക്ക് അവിടെ എന്താണ് നടക്കുന്നതെന്ന് കാണാമായിരുന്നു. അവര്‍ എന്റെ അച്ഛനെയും അമ്മാവനെയും സഹോദരനെയും കൊലപ്പെടുത്തി, നിഷ്‌കരുണം’-
                                                       -ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഹിന്ദു പെണ്‍കുട്ടി

വിന ബാല, റോഹിങ്ക്യന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി( കടപ്പാട്- ആംനസ്റ്റി ഇന്റര്‍ നാഷണല്‍ വെബ്‌സൈറ്റ് )

‘അര്‍സ തീവ്രവാദികള്‍ ഞങ്ങളുടെ വീട്ടിലെ എല്ലാ പുരുഷന്‍മാരെയും കൊല്ലുമെന്ന് പറഞ്ഞ് പുറത്തേക്കു കൊണ്ടു പോയി, തിരികെ വന്ന അവരുടെ കത്തികളിലും കൈകളിലുമെല്ലാം ചോരയായിരുന്നു. സ്ത്രീകളുടെ തലയിലും മുടിയിലും പിടിച്ചു വക്കും, മറ്റൊരാള്‍ കത്തിയുമായി നില്‍ക്കുന്നുണ്ടായിരുന്നു. അത് വച്ച് അവര്‍ സ്ത്രീകളുടെ കഴുത്തറത്തു’.
                                                 -ഫോര്‍മില, രക്ഷപ്പെട്ട 20 വയസ്സുകാരി

രോംഹിംഗ്യന്‍ തീവ്രവാദികള്‍ ഓഗസ്റ്റ് 26ന് മ്യോ തു ഗ്യി ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളുമാണ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അര്‍സ എന്ന അരകന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മിയില്‍ പരിശീലനം ലഭിച്ച നൂറ് കണക്കിന് തീവ്രവാദികളാണുള്ളത്. 2012ലാണ് ഒരു തീവ്രവാദ സ്വഭാവമുള്ള ഒരു ഗ്രൂപ്പായി ഇവര്‍ സംഘടിച്ചു തുടങ്ങിയത്. ഇതിനു ശേഷം 2016 മുതല്‍ മ്യാന്‍മറില്‍ തുടര്‍ച്ചയായ നിരവധി കലാപങ്ങളാണ് ഇവര്‍ അഴിച്ചു വിട്ടിരിക്കുന്നത്.
മ്യാന്‍മാറിലെ ഭൂരിപക്ഷം വരുന്ന ബുദ്ധമത വിഭാഗം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് റോഹിങ്ക്യകള്‍ രാജ്യം വിട്ട് അയല്‍ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ റോഹിങ്ക്യകളെ അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും തയ്യാറാവാതിരുന്നതോടെ വിഷയം ആഗോള ശ്രദ്ധയാകര്‍ഷിച്ചിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന ആവശ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ എത്തുന്നവരെ രാജ്യത്ത് പാര്‍പ്പിക്കാനാവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ലോകവ്യാപകമായ റോഹിങ്ക്യകള്‍ക്കായി മുറവിളി ഉയരുന്ന സമയത്താണ് റോഹിങ്ക്യന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ ക്രൂരതകള്‍ പുറത്തു വരുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.