സഹകരണമേഖലയിലെ നിയമനം പിഎസ്‌സിയ്ക്ക് വിടുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍,ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് നിയമനവും പിഎസ് സിയ്ക്ക് വിടും

co-operative

തിരുവനന്തപുരം: സഹകരണസംഘങ്ങളിലേയും, ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് എന്നിവിടങ്ങളിലേക്കുമുള്ള നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിടുന്നതില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സിപിഎമ്മില്‍ സമര്‍ദ്ദം. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സജീവ ചര്‍ച്ചയാകുന്നതിനിടെ തന്നെയാണ് നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിടുന്നതില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും യുവജന സംഘടനകള്‍ക്ക് ആക്ഷേപമുണ്ട്. ഇത് മറികടക്കാന്‍ കൂടി ഉദ്ദേശിച്ചാണ് തീരുമാനം ഉടന്‍ എടുക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.
സഹകരണസംഘങ്ങളിലെ നിയമലം സംബന്ധിച്ച സോഷ്യല്‍ മീഡിയകളിലും മറ്റും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമനം പിഎസ് സിയ്ക്ക് വിടുമെന്ന് സിപിഎം തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപടികള്‍ മുന്നോട്ട് പോയില്ല. പല സഹകരണസംഘങ്ങളിലും ഇക്കാലയളവില്‍ നിയമനം നടക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും അനുയായികളെയും സഹകരണസംഘങ്ങളില്‍ തിരുകി കയറ്റുകയാണെന്ന ആരോപണം സിപിഎമ്മിലെ പല ബ്രാഞ്ച് ലോക്കല്‍ കമ്മറ്റികളിലും ഉയര്‍ന്നിരുന്നു. നിയമവം പിഎസ് എസിയ്ക്ക് വിടുന്നതില്‍ എന്താണ് തടസ്സമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
സഹകരണ മേഖലയിലെ നിയമനത്തിനൊപ്പം ദേവസ്വം ബോര്‍ഡ് വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനവും പിഎസ് സിയ്ക്ക് വിടാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മതസമുദായിക സംഘടനകളുടെ നിലപാട് എന്തെന്ന ആശങ്കയുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നീക്കം.

അഭിപ്രായങ്ങള്‍

You might also like More from author