അടുക്കള പൊളിച്ച് ശവം മറവ് ചെയ്യേണ്ട അവസ്ഥയില്‍ കേരളത്തിലെ ആദിവാസികള്‍

കണ്ണൂര്‍: അടുക്കള പൊളിച്ച് ശവം മറവ് ചെയ്യേണ്ട അവസ്ഥയില്‍ കേരളത്തിലെ ആദിവാസികള്‍. ശവം മറവ് ചെയ്യാന്‍ ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗത്തില്‍ പെടുന്നവര്‍ക്കും സ്ഥലമില്ല എന്ന ദയനീയാവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.
കണ്ണൂര്‍ കേളകത്തെ ആദിവാസി കോളനികളില്‍ ശവം മറവ് ചെയ്യാന്‍ സ്ഥലമില്ലാതെ ആദിവാസികള്‍ അടുക്കള പൊളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

പല ആദിവാസി കുടുംബങ്ങളും മുറ്റം ശവപറമ്പാക്കുകയാണ്. പകുതിയോളം പഞ്ചായത്തുകളിലും പൊതു ശ്മശാനം ഇല്ലാത്ത അവസ്ഥയാണ്. വാളമുക്ക് കോളനിയിലെ 50 സെന്റ് സ്ഥലത്ത് നൂറിലധികം കുഴിമാടങ്ങളുണ്ടെന്നും വാര്‍ത്ത പറയുന്നു.


പഞ്ചായത്തുകളുടെ അനാസ്ഥ മൂലം ഫണ്ട് പാഴാകുന്നതാണ് ശ്മശാനം ഇല്ലാത്തതിന് പിന്നില്‍ എന്നാണ് ആരോപണം. അതേസമയം പൊതുശ്മശാനത്തിന് സ്ഥലം ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പഞ്ചായത്തുകളുടെ വിശദീകരണം.

also read-ആദിവാസി കോളനികളില്‍ അടുക്കള പൊളിച്ച് ശവസംസ്‌കാരം: സ്ഥലം വിട്ട് കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍

അഭിപ്രായങ്ങള്‍

You might also like More from author