എങ്ങനെ കൊല്ലണം എന്നതു തൊട്ട് എങ്ങനെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണം എന്ന് വരെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ തീരുമാനിക്കും, പ്രതീകാത്മകമായി പ്രതികരിച്ച കുമ്മനത്തിന് നേരെയാണ് ഇപ്പോൾ എല്ലാവരും-ഇന്‍ ഫേസ്ബുക്ക്-ജിതിന്‍ ജേക്കബ്

ജിതിന്‍ ജേക്കബ്

”എങ്ങനെ എതിരാളികളെ കൊല്ലണം എന്നതുതൊട്ട് എങ്ങനെ പ്രതിക്ഷേധങ്ങൾ സംഘടിപ്പിക്കണം, അത് ഏത് രീതിയിലയിടിക്കണം എന്നതൊക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ബുദ്ധി ജീവികൾ തീരുമാനിക്കും. മറ്റുള്ളവർ കമ്മ്യൂണിസ്റ്റ്‌ ഭീകരതക്കെതിരെ പ്രതിക്ഷേധിച്ചാൽ അവരെ അധിക്ഷേപിക്കും.

പട്ടിണി കാരണം ഭക്ഷണം മോഷ്ടിക്കേണ്ടിവന്ന മധു എന്ന ആദിവാസി യുവാവിനെ കെട്ടിയിട്ടു തല്ലിക്കൊന്ന സംഭവത്തിലല്ല കേരളത്തിലെ സാംസ്ക്കാരിക നായകൾക്കും, CITU മാധ്യമങ്ങൾക്കും പ്രതിക്ഷേധം. മറിച്ചു അതിനെതിരെ പ്രതീകാല്മകമായി പ്രതികരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ നേരെയാണ് ഇപ്പോൾ എല്ലാവരും.

കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് ലോകം അറിഞ്ഞാൽ മഹാനായ പിണറായി തിരുമനസിന്റെ ‘സല്ഭരണത്തെക്കുറിച്ചു’ ലോകം അറിയില്ലേ. അപ്പോൾ ഇങ്ങനെയൊക്കെ പ്രതിക്ഷേധിക്കാമോ അല്ലേ ?

മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിനു കുണ്ടറ അണ്ടി ആപ്പീസിന്റെ മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തുന്നത് മഹത്തായ പ്രതിക്ഷേധമാണ്.

പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പെടെ അണിനിരത്തി മനുഷ്യച്ചങ്ങല ഉണ്ടാക്കുന്നതും മഹത്തായ പ്രതിക്ഷേധമാണ്.

സദാചാര പോലീസിങിനെതിരെ ഉമ്മ സമരം നടത്തുന്നതും മഹത്തായ പ്രതിക്ഷേധമാണ്.

ജനങ്ങളെ വലച്ചു ഹർത്താലും ബന്ദും ചക്രസ്തംഭനവും നടത്തുന്നതും മഹത്തായ പ്രതിക്ഷേധമാണ്.

പ്രതിക്ഷേധം എന്നുപറഞ്ഞു തുണിയഴിച്ചു തെരുവിലൂടെ ഓടി നടക്കുന്നതും വളരെ വളരെ മഹത്തായ പ്രതിക്ഷേധമാണ്.

കുമ്മനം രാജശേഖരൻ ഒരു ഇന്ത്യൻ പൗരനാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ ഭീകര ഭരണം ഇല്ലാത്തിടത്തോളം ഓരോ പൗരനും സമാധാനപരമായി പ്രതിക്ഷേധിക്കാൻ അവകാശമുണ്ട്.

കുമ്മനത്തെ അപഹസിക്കുന്ന CITU മാധ്യമ പ്രവർത്തകരും, സൈബർ ഗുണ്ടകളും ഗുണ്ടികളും ഒന്നോർക്കണം നിങ്ങൾ ട്രോളുമ്പോൾ അത് പരമാവധി ജനങ്ങളിലേക്കാണ് എത്തുന്നത്. കേരളം മാത്രമല്ല ഇന്ത്യയാകെ അറിയും കേരളത്തിലെ പിണറായിയുടെ “സല്ഭരണത്തെക്കുറിച്ചുള്ള” വാർത്തകൾ.

വെട്ടികൊല്ലും, തൂക്കികൊല്ലും, ചവിട്ടികൊല്ലും, മർദിച്ചും കൊല്ലും. എന്നിരുന്നാലും പിണറായി തമ്പുരാൻ നീണാൾ വാഴട്ടെ എന്ന് ഇവിടുത്തെ CITU മാധ്യമപ്രവർത്തകർ ആഞ്ഞു വിളിക്കും.

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മാധ്യമ പ്രവർത്തകൻ കൂടിയായ പ്രതിയൊക്കെയാണ് പിണറായിയുടെ ഭരണ പരാജയം മറയ്ക്കാൻ ഇപ്പോൾ കുമ്മനത്തെ അധിക്ഷേപിച്ചിറങ്ങിയിരിക്കുന്നതു. സ്ത്രീപീഡനക്കേസിൽ അകത്താകാതിരുന്നതിന്റെ ഉപകാരസ്മരണ കാണിക്കുന്ന ഇവനൊക്കെ പിണറായിയുടെ ദുർഭരണം എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും വിലപ്പോകില്ല.

നിങ്ങൾ ട്രോളറുംതോറും കൂടുതൽപേരിലേക്കിതെത്തും.അതുതന്നെയാണ് ബിജെപി ഉദ്ദേശിക്കുന്നതും”.

എങ്ങനെ എതിരാളികളെ കൊല്ലണം എന്നതുതൊട്ട് എങ്ങനെ പ്രതിക്ഷേധങ്ങൾ സംഘടിപ്പിക്കണം, അത് ഏത് രീതിയിലയിടിക്കണം എന്നതൊക്കെ കേരളത്ത…

Posted by Jithin Jacob on Saturday, February 24, 2018

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.