58 രാജ്യസഭ സീറ്റുകളില്‍ വോട്ടെടുപ്പ് അടുത്ത മാസം, നേട്ടം ബിജെപി സഖ്യത്തിന്, പ്രതിപക്ഷ അംഗസംഖ്യ കുറയും

വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ -മെയ് മാസങ്ങളില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ അത് എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ നേട്ടമുണ്ടാക്കും. നിലവില്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ശക്തമായ മേല്‍കൈ ഉണ്ട്. ഇതിന് ഇടിവുണ്ടാകും.

59 രാജ്യസീറ്റുകളിലേക്കുള്ള വിജ്ഞാപനം മാര്‍ച്ച് അഞ്ചിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 23നാണ് വോട്ടെടുപ്പ്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മപരിശോധന 13ന് നടക്കും. 15 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 23ന് രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടിംഗ് സമയം. അന്നുവൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കും.

16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങളുടെ ഒഴിവാണ് വരുന്നത്. മൂന്ന് നോമിനേറ്റഡ് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്‍പ്പടെയുള്ളവരാണ് ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതിനുപുറമേ, കേരളത്തില്‍ നിന്നുള്ള അംഗമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവുമുണ്ട്.
നിലവില്‍ 24 അംഗങ്ങളുള്ള കോണ്‍ഗ്രസടക്കം പ്രതിപക്ഷത്തിന് 123 അംഗങ്ങളാണ് ഉള്ളത്. ഏപ്രിലോടെ ഇത് 115 ആയി കുറയും, 100 അംഗങ്ങളുള്ള എഡിഎയുടെ ശക്തി 109 ആയി വര്‍ദ്ധിക്കുകയും ചെയ്യും. ഇപ്പോള്‍ കലാവധി തീരുന്ന 55 പേരില്‍ 254 ഉം എന്‍ഡിഎ സഖ്യത്തിലുള്ളവരാണ്. ഭൂരിപക്ഷം ബിജെപി അംഗങ്ങളും രാജ്യസഭയില്‍ തിരിച്ചെത്തുമ്പോള്‍ പ്രതിപക്ഷത്തിന് പ്രധാനപ്പെട്ട ചില അംഗങ്ങളെ നഷ്ടപ്പെടും. 58 അംഗങ്ങളുള്ള ബിജെപിയാണ് നിലവില്‍ രാജ്യസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി.ലോകസഭയില്‍ ബില്ലുകള്‍ പാസാക്കിയാലും രാജ്യസഭയില്‍ ശക്തികുറവായിരുന്നത്. എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരുന്നു. മുത്തലാഖ് പോലുള്ള രാജ്യം കാത്തിരിക്കുന്ന ബില്ലുകള്‍ പസാക്കാന്‍ ഇതുമൂലം മോദി സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. പല ബില്ലുകള്‍ പാസാക്കാനും പ്രതിപക്ഷ സഹകരണം കൂടി ആവശ്യമായി വന്നത് ബിജെപിയ്ക്ക് തലവേദനയായിരുന്നു
പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പലപ്പോഴും വിഘടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നേരിയ ഭൂരിപക്ഷം ബിജെപി സഖ്യത്തിന് മറികടക്കാനാകും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.