മോദിയുടെ എംഎ സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് യുവാവിന്റെ ചലഞ്ച്: സോണിയാഗാന്ധിയുടേയും, രാഹുലിന്റെയും സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്യാമോ? മോദിയോടുള്ള കോണ്‍ഗ്രസ് വക്താവിന്റെ വെല്ലുവിളി തിരിച്ചടിച്ചു

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്യാന്‍ മോദിയെ വെല്ലുവിളിച്ച കോണ്‍ഗ്രസിനെ വെട്ടിലാക്കി യുവാവിന്റെ മറുപടി വെല്ലുവിളി. ഇതാ മോദിയുടെ എംഎ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഞാന്‍ രാഹുല്‍ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നു എന്ന റിഷി ബാഗ്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഷായെ വെല്ലുവിളിച്ച റിഷി ബാഗ്രി പറയുന്നു.

ഞാന്‍ എന്റെ ബിഎ, എംഎ എംബിഎ സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ചെയ്യുന്നു, വെല്ലുവിളി താങ്കള്‍ ഏറ്റെടുക്കുമെന്ന് കരുതുന്നു, വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ ട്വീറ്റ്.

ഇതിന് പിന്തുണച്ച് മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷുമെത്തി.എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് യഥാര്‍ത്ഥത്തില്‍ സ്വന്തം ബോസിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നി്ന്ന് പിഎച്ച് ഡി നേടിയിട്ടുണ്ട് എന്നാണ് സോണിയാഗാന്ധി അവകാശപ്പെടുന്നത്. എന്നാല്‍ വെറും അഞ്ച്ാം ക്ലാസുകാരിയാണ് സോണിയ എന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെത്തിയ സുബ്രഹ്മണ്യന്‍ സ്വാമി ഒരു പ്രഭാഷണത്തിനിടെ സോണിയ ഗാന്ധി വിദ്യാര്‍ത്ഥി എന്ന നിലയില്‍ എങ്ങനെ ആയിരുന്നുവെന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍വ്വകലാശാലയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. അങ്ങനെ ഒരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ല എന്നായിരുന്നു അത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയില്‍ നിന്ന് പ്രതികരണം തേടിയിരുന്നു. ഇംഗ്ലീഷ് കോഴ്‌സ് പിഎച്ച് ഡി എന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും അത് അക്ഷരതെറ്റായിരുന്നുവെന്നുമായിരുന്നു സോണിയയുടെ മറുപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ഗാന്ധി താന്‍ ഏത് വിഷയത്തിലാണ് ഡിഗ്രി എടുത്തത് എന്നത് മറന്നു പോയെന്നും ചില സബ്ജറ്റുകളില്‍ അദ്ദേഹം തോറ്റു പോയിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ സത്യവാങ് മൂലത്തില്‍ താന്‍ കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍ നിന്ന് ഡവലപ്‌മെന്റല്‍ ഇക്കണോണിക്‌സില്‍ എംഫില്‍ നേടിയെന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും, അദ്ദേഹം പഠിച്ചത് ഡവലപ്‌മെന്റ് സ്റ്റഡീസിനായിരുന്നുവെന്നും വ്യക്തമായി. ചില വിഷയങ്ങളില്‍ അദ്ദേഹം പസായിട്ടില്ലെന്നും എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.