കമ്മ്യൂണിസ്റ്റ് ചൈന വെജിറ്റേറിയനാകുന്നു, ബീഫ്, പന്നി ഫെസ്റ്റുകള്‍ക്ക് ആളു കുറയും

ബെയ്ജിങ്: കമ്മ്യൂണിസ്റ്റ് ചൈന പതുക്കെ പതുക്കെ സസ്യാഹാരത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ മാംസ വിപണിയായ ചൈനയിലുള്ള മാറ്റം ലോകം കൗതുകത്തോടെയാണ് .വീക്ഷിക്കുന്നത്. ചൈനയിലെമ്പാടും ഈയിടെ നിരവധി വെജിറ്റേറിയല്‍ ഭക്ഷണശാലകളാണ് മുളച്ചു പൊന്തിയത്.
മാംസമില്ലാത്ത, പൂര്‍ണമായും പ്രകൃതി സൗഹൃദമായി കൃഷിചെയ്ത ജൈവ ആഹാരമാണ് വേണ്ടതെന്നാണ് ചൈനക്കാരുടെ ഇപ്പോഴത്തെ ചിന്ത. ഷാങ്ഹായില്‍ 49 വെജിറ്റേറിയന്‍ ഭക്ഷണ ശാലകള്‍ മാത്രമാണ് 2012ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2017 ആയപ്പോഴേക്കും അവയുടെ എണ്ണം നുറിനുമുകളിലേക്ക് ഉയര്‍ന്നു. ഷാങ്ഹായ് മാത്രമല്ല ചൈനയിലെ മറ്റ് പ്രവിശ്യകളിലും വെജിറ്റേറിയന്‍മാരുടെ എണ്ണം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇറച്ചി തീറ്റയുടെ അളവ് കുറഞ്ഞെങ്കിലും ലോകത്തിലേറ്റവും വലിയ മാംസവിപണി ഇപ്പോഴും ചൈന തന്നെയാണ്. രണ്ട് വര്‍ഷം മുമ്പ് ഇറച്ചിയും കടല്‍ വിഭവങ്ങളും സ്ഥിരം കഴിക്കുന്നത് കുറയ്ക്കണമെന്ന് നിര്‍ദ്ദേശം ചൈനീസ് അരോഗ്യ വിഭാഗം പുറത്തിറക്കിയിരുന്നു. ഇത് മാറ്റത്തിന് കാരണമായെന്നാണ് ഒരു വാദം.

ഇറച്ചി വിപണി പിന്നിലായപ്പോള്‍ പച്ചക്കറി, പഴ വിപണി ശക്തമായിട്ടുണ്ട്. നിലവില്‍ ലോകത്തെ പച്ചക്കറി ഉപഭോഗത്തിന്റെ 40 ശതമാനവും ചൈനയിലാണെന്നാണ് കണക്കുകള്‍ .വിവിധ ഇനങ്ങളിലുള്ള പഴവര്‍ഗങ്ങളുടെ ഇറക്കുമതിയും ചൈനയില്‍ കൂടിയിട്ടുണ്ട്. മാംസ ഭക്ഷണം രക്ത സമ്മര്‍ദ്ദത്തിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന ബോധവത്കരണം പല ഭഗത്തും ചൈനയില്‍ നടക്കുന്നുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണ ശീലങ്ങള്‍ ചൈനീസ് യുവാക്കള്‍ക്കിടയില്‍ വ്യാപിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍മാര്‍ ഉള്ള രാജ്യം ഇന്ത്യയാണ്. 50 കോടിയോളം ആളുകള്‍ ഇന്ത്യയില്‍ മാംസത്തെ ഭക്ഷണമായി ഉപയോഗിക്കാത്തവരാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മതപരമായ കാരണത്താലാണ് മാംസം ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാത്തതെന്നതും ശ്രദ്ധേയമാണ്. സസ്യാഹാരം ഗുണകരമെന്ന ഇന്ത്യന്‍ പാഠം ഇപ്പോള്‍ ചൈനയും പഠിച്ചു തുടങ്ങിയിരിക്കുന്നു. ഇഷ്ടഭക്ഷം മാംസത്തില്‍ നിന്ന് സസ്യത്തിലേക്ക് മാറ്റുന്ന ചൈന ലോകത്തിന് തന്നെ നല്‍കുന്ന സന്ദേശവും വലുതാണ്. യോഗയുള്‍പ്പടെ ഭാരതീയമായ പലതും ചൈനയില്‍ ട്രെന്‍ഡാകുന്നുവെന്നതും ശ്രദ്ധേയമാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.